ന്യൂഡൽഹി ∙ ജന്മദിനാംശ അറിയിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്നിലെ സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ പുട്ടിൻ മോദിയെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിനു സമാധാനപരമായ പരിഹാരം വേണമെന്ന് മോദി പുട്ടിനോട് പറഞ്ഞു. പുട്ടിൻ എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് മോദിയുടെ ഫോൺ കോൾ എത്തിയത്.   
  
 -  Also Read  സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് മോദി; ‘ജന ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് എന്റെ നിരന്തര പരിശ്രമം’   
 
    
 
ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെപ്പറ്റിയും ഇരു നേതാക്കളും സംസാരിച്ചു. ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പുട്ടിനെ ക്ഷണിച്ചു. കഴിഞ്ഞ ആഴ്ച, പുട്ടിൻ ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശനം സ്ഥിരീകരിച്ചിരുന്നു. 2021 ൽ ആണ് പുട്ടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. റഷ്യയിൽനിന്നു വ്യോമപ്രതിരോധ സംവിധാനമായ എസ്–400 കൂടുതൽ വാങ്ങുന്നതു സംബന്ധിച്ച് പുട്ടിന്റെ സന്ദർശന സമയത്തു തീരുമാനമുണ്ടായേക്കും. English Summary:  
India-Russia Ties Deepen: Russia Ukraine conflict requires a peaceful resolution. Prime Minister Narendra Modi conveyed this to Vladimir Putin during a phone call on Putin\“s birthday, also discussing bilateral ties and the upcoming India-Russia summit. |