LHC0088                                        • 2025-10-7 22:21:06                                                                                        •                views 1138                    
                                                                    
  
                                
 
  
 
    
 
  
 
മുംബൈ∙ 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. തിങ്കളാഴ്ച അവരുടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തത്.  
  
 -  Also Read  ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; കണ്ടെത്തിയത് മോഷണക്കേസിൽ പൊലീസ് തിരഞ്ഞ പ്രതി   
 
    
 
ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടി– രാജ് കുന്ദ്ര ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽനിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2015നും 2023നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നായിരുന്നു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം.   
  
 -  Also Read   മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?   
 
    
 
നിശ്ചിത സമയത്തിനുള്ളിൽ 12% വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതായും 2016 ഏപ്രിലിൽ ശിൽപ്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും കോത്താരി പറയുന്നു. എന്നാൽ ഇതിനു പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ശിൽപ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം  രാജിവച്ചു. English Summary:  
Shilpa Shetty Questioned in 60 Crore Fraud Case: Shilpa Shetty is under investigation by Mumbai Police for a 60 crore fraud case. The Bollywood actress was questioned for four hours regarding allegations of financial irregularities involving Best Deal TV Private Limited. |   
                
                                                    
                                                                
        
 
    
                                     
 
 
 |