LHC0088 • 5 hour(s) ago • views 628
കാസർകോട്∙ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
- Also Read പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; വിവരം പുറത്തുവന്നതിന് പിന്നാലെ ജാമ്യം ഒഴിഞ്ഞു
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയതും പെൺകുട്ടിെയ പീഡിപ്പിക്കാൻ ശ്രമിച്ചതും. ഇതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾ എത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അടുത്ത ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. English Summary:
Kasargod crime news reports the arrest of a relative for attempting to molest a plus one student in Bekal. The girl escaped and neighbors alerted the police, leading to the arrest under the POCSO Act. |
|