search

എംഡിഎംഎയുമായി ‘കുമാരി’ അരുൺ പിടിയിലായ കേസ്: ചോദ്യംചെയ്യലിൽ കൂടുതൽ പേരുകൾ; ദമ്പതികൾ അറസ്റ്റിൽ

Chikheang 1 hour(s) ago views 568
  



കോഴിക്കോട് ∙ ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ദമ്പതികൾ അറസ്റ്റിൽ. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി ‘കുമാരി’യെന്ന അരുൺ പിടിയിലായ കേസിൽ നടത്തിയ  ചോദ്യംചെയ്യലിൽ ലഭിച്ച വിവരമനുസരിച്ചാണ് നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി.നിർഫാന എന്നിവർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും മെഡിക്കൽ കോളജ് പൊലീസിന്റെയും പിടിയിലായത്.
What you should read next

  • കൺമുന്നിൽ ഭർത്താവിനെ കടിച്ചുകീറി കരടി; രക്ഷിക്കാൻ ഭാര്യയുടെ സാഹസിക പ്രത്യാക്രമണം Latest News
      

         
    •   
         
    •   
        
       


ഇടപാടുകാരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ ‘ഡോൺ’ എന്നാണ് ഇർഫാൻ അറിയപ്പെട്ടു വന്നത്. രാത്രിയിൽ മാത്രം പുറത്തിറങ്ങി വിൽപന നടത്തുന്ന രീതിയാണ് ഇയാൾ പിന്തുടർന്നു വന്നത്. ഒപ്പം ഭാര്യയും ഉണ്ടാകും. പൊലീസിന്റെ പിടിയിൽ ആകാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ.

ബ്യൂട്ടീഷനായി രാവിലെ പ്രവർത്തിച്ചുവന്ന നിർഫാനയും ഭർത്താവും നഗരത്തിലെ ലഹരിമരുന്നു മൊത്തവ്യാപാര ശൃംഖലയിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം. വ്യാജ ഐഡി കാർഡുകളും പത്ത് മൊബൈൽ നമ്പരുകളും ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ഇടപാടുകൾക്കായി ആറോളം വാഹനങ്ങളും ഇർഫാൻ ഉപയോഗിച്ച് വന്നത് പൊലീസിനെ കുഴക്കിയിരുന്നു. കല്ലായിയിലെ ഷൂ കടയുടെ മറവിലും പ്രതി ഇർഫാൻ ലഹരിമരുന്നു കച്ചവടം നടത്തിയതായി വിവരമുണ്ട്.
What you should read next

  • അർധരാത്രി മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ Latest News
      

         
    •   
         
    •   
        
       


ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഇർഫാനും നിർഫാനയും പിടിയിലായത്. 2025 ൽ 25 ഗ്രാം എംഡിഎംഎയുമായി തൊണ്ടയാട് സ്വദേശി അക്ഷയയിൽ  നിന്ന് പിടികൂടിയ കേസിലും ഇവർ പ്രതികളാണ്. ഇർഫാന്റെ രണ്ടു സഹോദരങ്ങൾക്കെതിരെ ലഹരിമരുന്ന് ഉപയോഗിച്ചതിനും കടത്തിയതിനും കേസുണ്ട്. ADVERTISEMENT Go AD-FREE
JUST IN


  • 54 SECONDS AGO   ‘ദ് കേരള സ്റ്റോറി’: നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു; സത്യത്തിനായി ഒന്നിക്കണമെന്ന് മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 54 SECONDS AGO   എംഡിഎംഎയുമായി ‘കുമാരി’ അരുൺ പിടിയിലായ കേസ്: ചോദ്യംചെയ്യലിൽ കൂടുതൽ പേരുകൾ; ദമ്പതികൾ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 54 SECONDS AGO   എഡിജിപിയെ അപമാനിക്കുന്ന വിഡിയോ; യുട്യൂബർ കെ.എം.ഷാജഹാന് 5 ലക്ഷം പിഴ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Couple arrested in mdma case: couple has been arrested in Kozhikode in connection with drug sales. Based on information obtained during the interrogation of Arun, alias \“Kumari\“, who was arrested with 200 grams of MDMA last month, the City DANSAF (District Anti-Narcotic Special Action Force) team and the Medical College Police arrested Muhammed Irfan, a native of Naduvattom, and his wife, T.C. Nirfana.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164071