search

‘അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായുള്ള അസുഖം’; ഐഷാ പോറ്റിക്കെതിരെ എം.വി. ഗോവിന്ദൻ

deltin33 Yesterday 11:50 views 833
  



തിരുവനന്തപുരം ∙ കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഐഷാ പോറ്റിക്ക് അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായുള്ള അസുഖമായിരുന്നു എന്നാണ് എം.വി. ഗോവിന്ദൻ ആരോപിച്ചത്. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യവേയാണ് തിരുവനന്തപുരത്ത് എം.വി. ഗോവിന്ദൻ ഈ പരാമർശം നടത്തിയത്.

  • Also Read അയിഷ പോറ്റി പോയത് തിരിച്ചടിയെന്ന് സിപിഎം; പാർട്ടി വിടാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കി ആത്മകഥ ഉടൻ   


പാർട്ടി പരിപാടികളിൽ ഐഷാ പോറ്റി സ്ഥിരമായി പങ്കെടുത്തിരുന്നില്ലെന്നും ചോദിക്കുമ്പോൾ അസുഖം എന്നാണ് പറഞ്ഞിരുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആ അസുഖം എന്താണെന്ന് ഇപ്പോൾ മനസ്സിലായി, അത് അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായുള്ള അസുഖമായിരുന്നു എന്നാണ് എം.വി. ഗോവിന്ദൻ വിമർശിച്ചത്. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ലോക്ഭവനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിൽവച്ചാണ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത്. മൂന്ന് പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷാ പോറ്റി കോൺഗ്രസിൽ എത്തിയത്.

  • Also Read സിപിഎമ്മിന്റെ ഇടം ഇല്ലാതാകും, ദൈവനിശ്ചയം: അയിഷ പോറ്റി   
English Summary:
M.V. Govindan against Aisha Potty: M.V. Govindan has scathingly criticized Aisha Potty, a former MLA from Kottarakkara and a CPIM leader, for joining the Congress party. M.V. Govindan alleged that Aisha Potty was suffering from a “sickness for a scrap of power.“ Govindan made this remark in Thiruvananthapuram while inaugurating the \“Lok Bhavan March\“ organized by the Employment Guarantee Scheme Workers\“ Union.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470054