search

ഇടിതാങ്ങി സ്ഥാപിക്കാതെ ശബരിമല പാത; ‘എസ്’ ആകൃതിയുള്ള വളവിൽ സുരക്ഷാ സംവിധാനമില്ല

cy520520 Yesterday 11:50 views 434
  

  



ഇടമൺ ∙ ഉന്നത നിലവാരത്തിൽ‌ ശബരിമല പാത പുനരുദ്ധരിച്ചിട്ടും അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ ഇടിതാങ്ങി സ്ഥാപിക്കാത്തതു കെണിയായി. തുടരെ അപകടം. മുക്കട-ഇടമൺ-അത്തിക്കയം പാതയിലെ സ്ഥിതിയാണിത്. വാകത്താനം താബോർ മാർത്തോമ്മാ പള്ളിക്കു സമീപം കൊടുംവളവിലാണ് ജീപ്പ് മറിഞ്ഞത്. ആർക്കും പരുക്കില്ല. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനു വശം കൊടുത്തപ്പോൾ വളവിൽ നിന്ന് ജീപ്പ് സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.

‘എസ്’ ആകൃതിയുള്ള വളവാണിത്. ഇതിന്റെ ഇരുവശങ്ങളിലും ഇടിതാങ്ങികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളവിന്റെ മധ്യത്തിൽ സുരക്ഷാ സംവിധാനമില്ല. വളവിൽ ഇടിതാങ്ങി സ്ഥാപിക്കണമെന്ന് പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ പറഞ്ഞു. അടിയന്തര നടപടിയുണ്ടാവണമെന്ന് റോയി ആവശ്യപ്പെട്ടു.
  

ശബരിമല പാത അപകട മുന്നറിയിപ്പു ബോർ‌ഡുകൾക്ക് അപകടം   മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിൽ മാടമൺ അമ്പലം പടിക്കു സമീപം കയ്യാലപ്പുറത്തു വീണു കിടക്കുന്ന ദിശാ ബോർഡ്.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മാടമൺ ∙ കോടികൾ ചെലവഴിച്ച് ശബരിമല പാത പുനരുദ്ധരിച്ചിട്ടും ദിശ, അപകട മുന്നറിയിപ്പു ബോർ‌ഡുകൾ പഴയ നിലവാരത്തിൽ തന്നെ. അവ തുടരെ ഇളകി വശങ്ങളിൽ വീഴുന്നു. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയിലെ കാഴ്ചയാണിത്. ഭരണിക്കാവ്–മുണ്ടക്കയം ദേശീയ ഹൈവേയുടെ ഭാഗമായി ഏറ്റെടുത്ത റോഡിന്റെ നവീകരണത്തിന് 47 കോടി രൂപ അനുവദിച്ചിരുന്നു. ഏതാനും കലുങ്കുകൾ പുനരുദ്ധരിച്ചു. ചുരുങ്ങിയ സ്ഥലങ്ങളിൽ ഓടയും സംരക്ഷണഭിത്തിയും നിർമിച്ചു. ബിഎം ബിസി ടാറിങ്ങും നടത്തി. ചിലയിടങ്ങളിൽ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു

പൂട്ടുകട്ടകളും പാകി. എന്നാൽ പുതിയ ദിശാ ബോർ‌ഡുകൾ സ്ഥാപിച്ചിട്ടില്ല. മാടമൺ അമ്പലം പടി കഴിഞ്ഞ് വശത്തു സ്ഥാപിച്ചിരുന്ന ദിശാ ബോർ‌ഡ് ഇളകി വശത്തു വീണിട്ടു കാലങ്ങളായി. വടശേരിക്കരയ്ക്കും പത്തനംതിട്ടയ്ക്കുമുള്ള ദിശാ സൂചികയാണു കയ്യാലപ്പുറത്തിരിക്കുന്നത്. ഇത് ഉറപ്പിച്ചിരുന്ന കമ്പിക്കാലുകൾ വശത്തു നിൽപുണ്ട്. ഇതിന്റെ എതിർ വശത്ത് അപകട മുന്നറിയിപ്പു നൽകുന്ന ബോർഡുണ്ട്. അതിന്റെ തകിടു ദ്രവിച്ചു താഴെ വീഴാറായി. ഇതേ കാഴ്ചയാണു പാതയിൽ മിക്കയിടത്തുമുള്ളത്.
  English Summary:
Sabarimala route accidents are frequent due to the lack of crash barriers in dangerous sections despite road renovations. The Mukkkada-Idamann-Athikkayam road is especially hazardous, requiring immediate safety measures.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156486