search

രാജ്യത്തിന്റെ പൈതൃകമായ സൗഹൃദം കാത്തു സൂക്ഷിക്കണം: കാന്തപുരം

LHC0088 Yesterday 11:50 views 117
  



പത്തനംതിട്ട∙ വന്യജീവി ആക്രമണത്തിൽനിന്നും കർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കാൻ ശാസ്ത്രീയ പരിഹാര മാർഗങ്ങൾ സർക്കാർ ഉടനെ കണ്ടെത്തണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കാന്തപുരം. ഹിന്ദു - ക്രൈസ്‌തവ - മുസ്‌ലിം വിഭാഗങ്ങൾ ഒന്നിച്ചു ജീവിക്കുന്ന നാടാണ് നമ്മുടേത്. നമ്മുടെ രാജ്യത്തിന്റെ പൈതൃകം സൗഹൃദമാണ്. ആ സൗഹൃദം കാത്തു സൂക്ഷിക്കണം– കാന്തപുരം പറഞ്ഞു.  

ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുൽ റഹ്മാൻ സഖാഫി, എച്ച്.ഇസുദ്ദീൻ കാമിൽ സഖാഫി, ഫിർദൗസ് സുറൈജി, നഥാനിയൽ റമ്പാൻ, സ്വാമി നിർവിണാനന്ദ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ടി.സക്കീർ ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ സഗീർ, സമദ് മേപ്രത്ത്, പത്മകുമാർ, റഷീദ്, നിസാർ നൂർമഹൽ, അൻസർ മുഹമ്മദ്, എം.എച്ച്.ഷാജി, അഫ്സൽ പത്തനംതിട്ട, മുഹമ്മദ് ഇസ്മായിൽ, ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, അബു ഹനീഫൽ ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്‌ദുൽ റഹ്‌മാൻ ഫൈസി, ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, എൻ.അലി അബ്ദുല്ല, മജീദ് കക്കാട്, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ഡോ. അലിഫൈസി, സലാഹുദ്ദീൻ മഅദനി എന്നിവർ പ്രസംഗിച്ചു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

ജില്ലാ അതിർത്തിയായ തിരുവല്ലയിൽ കേരളയാത്ര എത്തിയപ്പോൾ സ്വീകരണ സമ്മേളനം ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സ്വാമി നിർവിണാനന്ദ, ഡോ.അലി അൽ ഫൈസി, എം.സലീം, സാം ഈപ്പൻ, ഈപ്പൻ കുര്യൻ, അഷ്റഫ് അലങ്കാർ, അനസ് പൂവാലംപറമ്പിൽ, പി.എം.അനീർ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ആർ.സനൽ കുമാർ, ബിജു ഉമ്മൻ, എം.കെ. വർക്കി, കെ.ജെ.സലീം സഖാഫി, കെ.കെ.മുഹമ്മദ് സാലി, സാജു കബീർ ,സുനിൽ പുതുവാത്ര,അബ്ദുൽ സലാം, ഷെൽട്ടൺ വി. റാഫേൽ, സി.എം.സുലൈമാൻ ഹാജി, എം.എ.കബീർ, സാദിഖ് മന്നാനി എന്നിവർ പ്രസംഗിച്ചു.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Yatra emphasizes the need for scientific solutions to protect farmers from wildlife attacks. Kanthapuram AP Aboobacker Musliyar highlighted the importance of interfaith harmony during the Kerala Muslim Jamaat\“s event in Pathanamthitta. The event also saw discussions on safeguarding agricultural lands from wild animal intrusions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158791