search

പിഞ്ചുകുഞ്ഞുമായി വീടിനടുത്തുള്ള കിണറ്റിൽ ചാടി 23 കാരി; മൃതദേഹം പുറത്തെടുക്കാൻ മണിക്കൂറുകൾ

LHC0088 9 hour(s) ago views 442
  



ബീഡ് ∙ മൂന്നര വയസ്സുള്ള മകനെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. \“\“ബീഡ് ജില്ലയിലെ ലിംബാരുയി ഗ്രാമത്തിന് സമീപമുള്ള ദാരാഡെ വസ്തി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രജക്ത രാമേശ്വർ ദരാഡെ (23), മകൻ വേദാന്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മകനെയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി 300 മീറ്റർ അകലെയുള്ള കിണറ്റിൽ ചാടി മരിക്കുകയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഉടൻ സംഭവ സ്ഥലത്തെത്തി.

  • Also Read \“ആരോഗ്യം വഷളാകാൻ സാധ്യത, ജയിൽ ശിക്ഷ വീട്ടുതടങ്കലായി മാറ്റണം\“; ബ്രസീൽ മുൻ പ്രസിഡന്റിന്റെ അഭ്യർത്ഥന തള്ളി സുപ്രീം കോടതി   


ഉച്ചയോടെ പ്രജക്തയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും കിണറ്റിൽ ധാരാളം വെള്ളമുള്ളതിനാൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് കിണർ വറ്റിക്കാനായി നാളിൽ കൂടുതൽ ഇലക്ട്രിക് പമ്പുകൾ കിണറിനടുത്ത് എത്തിച്ചു. മണിക്കൂറുകൾ കൊണ്ട് വെള്ളം വറ്റിച്ചു കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും രാത്രിയായിരുന്നു. \“\“മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തും\“\“ – ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tragic Suicide in Maharashtr: A tragic incident occurred in the Beed district of Maharashtra where a woman committed suicide by jumping into a well with her three-year-old son. Police have registered a case and are investigating the cause of the suicide, with post-mortem examinations underway.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143811

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com