മോസ്കോ∙ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന വാദത്തിന് തെളിവായി തകർന്ന ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ. യുക്രെയ്നാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യൻ ആരോപണം. മഞ്ഞ് നിറഞ്ഞ സ്ഥലത്ത് തകർന്ന നിലയിലുള്ള ഡ്രോണിന്റെ ദൃശ്യമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.
- Also Read ‘യുദ്ധക്കളത്തില്‍ ആക്രമിക്കുന്നത് പോലെയാണോ ഒരാളുടെ വീടിന് നേരെ ആക്രമണം നടത്തുന്നത്?’; വിമർശനവുമായി ട്രംപ്
പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിന്റെ ആരോപണം. റഷ്യ–യുക്രെയ്ൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരവേയായിരുന്നു സംഭവം. 91 ഡ്രോണുകൾ പുട്ടിന്റെ വീട് ലക്ഷ്യമിട്ട് അയച്ചെന്നും ഡ്രോണുകളെല്ലാം തകർത്തെന്നും ലാവ്‌റോവ് പറഞ്ഞിരുന്നു.
- Also Read ആണവ ശേഷിയുള്ള ഒരേഷ്നിക് മിസൈലുകൾ ബെലാറസിൽ വിന്യസിച്ച് റഷ്യ; യൂറോപ്യൻ സുരക്ഷയിൽ ആശങ്ക
ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ ചർച്ച കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് റഷ്യ ഡ്രോൺ ആക്രമണ വിഷയം ഉയർത്തിയത്. പ്രസിഡന്റിന് വസതിക്ക് നേരെ ആക്രമണം നടത്തിയ സ്ഥിതിക്ക് സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കുമെന്ന് ലാവ്‌റോവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആക്രമണത്തിന് തെളിവുണ്ടെന്ന് പറഞ്ഞ് ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Russia releases visuals of a crashed drone as evidence of an alleged drone attack on President Vladimir Putin\“s residence: Russia released footage of a destroyed drone, claiming it as evidence of a Ukrainian drone attack targeting President Vladimir Putin’s residence in northern Russia. Foreign Minister Sergey Lavrov alleged that 91 drones were launched and intercepted, warning that the incident could affect ongoing Russia–Ukraine peace talks. |