search

മന്നം ജയന്തി ആഘോഷത്തിന് തുടക്കം; സമാധിയിൽ പുഷ്പാർച്ചന നടത്തി, നായർ പ്രതിനിധി സമ്മേളനം ഇന്ന്

deltin33 Half hour(s) ago views 746
  



ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149–ാം ജയന്തി ആഘോഷത്തിന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് തുടക്കമായി. രാവിലെ 7ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ ഒരുക്കിയ മന്നം നഗറിലാണു ഇന്നും നാളെയുമായി ജയന്തി ആഘോഷ ചടങ്ങുകൾ. എൻഎസ്എസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തറക്കല്ലിട്ടു.

  • Also Read മന്നം സമാധി മണ്ഡപത്തിൽ പുതിയ ഭജന മണ്ഡപം   


ഇന്നു 10.30ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷനാകും. സെക്രട്ടറി ഹരികുമാർ കോയിക്കൽ പ്രസംഗിക്കും. നാളെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 11നു മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. English Summary:
Mannam Jayanthi: Mannathu Padmanabhan\“s 149th Birth Anniversary Celebrations Begins as NSS headquarters, Perunna
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
429560

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com