തിരുവനന്തപുരം ∙ ഭരണത്തിന്റെ അവസാനവർഷത്തിൽ വീണ്ടും സ്ഥിരപ്പെടുത്തലുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ മുൻ അനുഭവവും പാഠമാകുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു നടത്തിയ സ്ഥിരപ്പെടുത്തൽ ശ്രമങ്ങൾ കോടതി തടഞ്ഞ അനുഭവം നിലനിൽക്കെയാണ്, വീണ്ടും കരാറുകാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശു മന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
- Also Read നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ
ഉമാദേവി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി വ്യാഖ്യാനിച്ചാണു കരാർ ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തുന്നത്. ഒറ്റത്തവണത്തേക്കു മാത്രം സ്ഥിരപ്പെടുത്തൽ അനുവദിക്കുന്നെന്നും കീഴ്‌വഴക്കമാകരുതെന്നും മുന്നറിയിപ്പു നൽകിക്കൊണ്ടാണ് ഉമാദേവിക്കു സ്ഥിരനിയമനം അനുവദിച്ചത്. ഈ വിധി ഉദ്ധരിച്ചു സ്ഥിരപ്പെടുത്തൽ വിലക്കി ധനവകുപ്പ് ഉത്തരവിറക്കിയതും അട്ടിമറിച്ചാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച ഫയൽ നിയമ, ധന വകുപ്പുകളിലേക്ക് എത്തിയപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഫയൽ മന്ത്രിസഭയിൽവച്ച് അംഗീകാരം നേടിയത്.
- Also Read പുതിയ ലേബർ കോഡിന് കീഴിലെ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു; അഭിപ്രായം അറിയിക്കാൻ 45 ദിവസം
രാഷ്ട്രീയ താൽപര്യത്തോടെ നിയമിച്ചവരാണു പട്ടികയിലെ ഭൂരിപക്ഷവും. വി.എസ്, ഉമ്മൻ ചാണ്ടി സർക്കാരുകളുടെ കാലത്തു നിയമിക്കപ്പെട്ടവരുമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് അഞ്ഞൂറോളം പേരെ മന്ത്രിസഭാ തീരുമാന പ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചതിനാൽ കേരള ബാങ്കിലുൾപ്പെടെ തുടർന്നുള്ള സ്ഥിരപ്പെടുത്തൽ സർക്കാർ മരവിപ്പിച്ചു. അന്ന് അവസരം ലഭിക്കാത്തവരടക്കം പുതിയ പട്ടികയിലുണ്ട്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
ഓണറേറിയം, ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിച്ചവരെയുമാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭ അനുമതി നൽകിയത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരെയും പത്തോ അതിലധികമോ വർഷം തുടർച്ചയായി പ്രവർത്തിക്കുന്നവരെയും പരിഗണിക്കും. ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം, ദിവസവേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും സ്ഥിരനിയമനം ലഭിക്കും. English Summary:
The Kerala government\“s decision to regularize contract employees in panchayats and municipalities faces criticism for violating the Supreme Court\“s Umadevi verdict and the Finance Department\“s previous order prohibiting such appointments. The move comes despite the court blocking similar attempts by the previous LDF government. |
|