search

വിവാഹം നിശ്ചയിച്ചിരിക്കെ മരണം; പക്ഷേ ഡോ.‌ അശ്വിൻ മടങ്ങിയത് 3 പേർക്ക് പുതുജീവൻ നൽകി

Chikheang Half hour(s) ago views 896
  



കൊല്ലം ∙ മൂന്നു പേർക്ക് പുതുജീവൻ നൽകി ഡോ. അശ്വിൻ മോഹനചന്ദ്രൻ നായർ (32) യാത്രയായി. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംഡി വിദ്യാർഥി ഉമയനല്ലൂർ നടുവിലക്കര സൗപർണികയിൽ ഡോ. അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ കഴിഞ്ഞ മാസം 19ന് നീന്താനിറങ്ങിയപ്പോഴാണ് അശ്വിനു ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ പഠിച്ചിരുന്ന കെഎംസിടി ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീടാണ് കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിനു സന്നദ്ധത അറിയിച്ചത്.

  • Also Read രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഷിബുവിന്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ   


മാതാപിതാക്കളുടെ സമ്മതപ്രകാരം കരൾ, ഹൃദയ വാൽവ്, 2 നേത്രപടലങ്ങൾ എന്നിവയാണ് സർക്കാരിന്റെ മൃതസ‍ഞ്ജീവനി പദ്ധതിയിൽ ദാനം ചെയ്തത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കും നേത്ര പടലങ്ങൾ തിരുവനന്തപുരം ചൈതന്യ ആശുപത്രിയിലെ രോഗിക്കും നൽകി. കെ–സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയാക്കിയത്.

  • Also Read ‘ഇടം’ പിടിച്ചു പുതിയ ജീവിതം; ‘വലംകൈ’ വൈകാതെ ലഭിക്കുമെന്ന പ്രത്യാശയിൽ ചികിത്സപ്പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി   


ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി എൻഎസ് സഹകരണ ആശുപത്രി ഉൾപ്പെടെ വിവിധയിടങ്ങളിൽ ജോലി നോക്കിയ ശേഷമാണ് സർജറിയിൽ ഉപരിപഠനത്തിനായി കോഴിക്കോട് കെഎംസിടിയിൽ ചേർന്നത്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. റിട്ട. അധ്യാപകൻ മോഹനചന്ദ്രൻ നായരുടെയും റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി അമ്മിണിയമ്മയുടെയും മകനാണ്. അരുണിമയാണ് സഹോദരി. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അശ്വിന്റെ വിവാഹം ഓഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Organ Donation: Organ donor\“s selfless act saves lives as medical student Dr.Aswin\“s family donates his organs after tragic incident. The noble decision gave a new lease of life to three recipients in Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145408

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com