cy520520 • 2025-10-7 10:51:02 • views 1126
കയ്റോ ∙ ഗാസയിലെ യുദ്ധത്തിന് ഇന്നു 2 വർഷം തികയുമ്പോൾ, ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ ആരംഭിച്ച സമാധാനചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് ലോകം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചർച്ച. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേൽ സംഘം വൈകിട്ടും എത്തി.
- Also Read ഗാസ യുദ്ധം: 1200 കുടുംബങ്ങൾ ഇല്ലാതായി, കൊല്ലപ്പെട്ടവരിൽ 30% കുട്ടികൾ; യഥാർഥ മരണസംഖ്യ ഇതിലേറെ
ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചാരസംഘടനകളായ മൊസാദിന്റെയും ഷിൻ ബെറ്റിന്റെയും ഉദ്യോഗസ്ഥരുമുണ്ട്. ഇസ്രയേലിന്റെ ടീമിനെ നയിക്കുന്ന സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ ഈയാഴ്ച അവസാനമേ ഈജിപ്തിലെത്തൂ. ഹമാസ് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം. ഖത്തറിലെ ദോഹയിൽ ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
- Also Read ഗാസ യുദ്ധത്തിന് രണ്ടു വയസ്; കൊടുംപട്ടിണിയിൽ ആറര ലക്ഷത്തോളം ജനങ്ങൾ, ആക്രമണം തുടർന്ന് ഇസ്രയേൽ സൈന്യം
English Summary:
Gaza War: Gaza peace talks have commenced in Egypt, offering a glimmer of hope as the Gaza conflict reaches its second year. The discussions, mediated by Egypt and Qatar, focus on prisoner exchanges and de-escalation, aiming to address the dire humanitarian crisis and pave the way for lasting peace. |
|