cy520520                                        • 2025-10-7 09:20:55                                                                                        •                views 647                    
                                                                    
  
                                
 
  
 
    
 
  
 
ബെംഗളൂരു∙ മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയെടുത്തായി പരാതി. അധ്യാപികയുടെ പക്കൽ നിന്നും 2.27 കോടി രൂപയാണ് പല കാരണങ്ങൾ കാട്ടി യുവാവ് തട്ടിയെടുത്തത്. വിധവയായ അധ്യാപികയ്ക്കു ഒരു മകനുണ്ടെങ്കിലും ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് 59 വയസ്സുകാരിയായ അധ്യാപിക മാട്രിമോണി സൈറ്റിൽ റജിസ്റ്റർ ചെയ്തത്.  
  
 -  Also Read  5.25 കോടി തട്ടിയെടുക്കാൻ ‘അപകടം’; ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ ആറംഗ സംഘം അറസ്റ്റിൽ   
 
    
 
2019 ഡിസംബറിൽ അറ്റ്ലാന്റയിൽ താമസിക്കുന്ന യുഎസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയുമായി മാട്രിമോണി സൈറ്റിലൂടെ പരിചയത്തിലായി. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് അയാൾ എന്ന് പരിചയപ്പെടുത്തി. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും, അധ്യാപിക തന്റെ ഭാര്യ എന്ന് അയാൾ വിശേഷിപ്പിക്കുവാനും തുടങ്ങി.   
  
 -  Also Read   2017ൽ ‘സ്ത്രീസമത്വം’ ഇന്ത്യ എതിർത്തു; 2025ൽ ചരിത്രമായി വ്യാപാരക്കരാറിന്റെ 23ാം അധ്യായം! ഇനി ബിസിനസിൽ സ്ത്രീകൾക്ക് കൂടുതൽ തിളങ്ങാം   
 
    
 
2020 ജനുവരിയിൽ ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞ് ഇയാൾ അധ്യാപികയോട് പണം ആവശ്യപ്പെട്ടു. ദയ തോന്നിയ അധ്യാപിക പണം അയച്ചു നൽകി. പിന്നീട് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും, തിരികെ തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:  
Matrimony fraud case: In Bengaluru a teacher lost 2.27 crore rupees. The teacher was scammed by a man she met on a matrimonial site.  |   
                
                                                    
                                                                
        
 
    
                                     
 
 
 |