കോഴിക്കോട്/തിരുവനന്തപുരം ∙ ‘‘കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി അല്ലേ? ഇത് കോയിക്കോടിന്നാണേ’’ – തിരുവനന്തപുരത്ത് നിന്നുള്ള വാർത്താസമ്മേളനത്തിടെയാണ് മന്ത്രി ശിവൻകുട്ടിയുടെ ഫോണിൽ ഇത്തരം ഒരു ചോദ്യം വന്നത്.
- Also Read മെഡിസെപ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി; രണ്ടാംഘട്ട പ്രീമിയം ജനുവരി ശമ്പളത്തിൽനിന്ന് പിടിക്കില്ല
കുട്ടിയുടെ ശബ്ദത്തിൽ വന്ന ചോദ്യത്തോട് ‘വിദ്യാഭ്യാസ, തൊഴിൽ മന്ത്രി’ എന്ന് തിരുത്തിയാണ് മന്ത്രി സംഭാഷണം തുടങ്ങിയത്. അവധിക്കാലത്ത് ക്ലാസ് എടുക്കുന്നുവെന്നായിരുന്നു കുട്ടിയുടെ പരാതി. മോന്റെ പേരെന്താ എന്ന് മന്ത്രി. മുഹമ്മദ് ഫർഹാൻ എന്നു മറുപടി. കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് വിളിക്കുന്നതായി പറഞ്ഞ ഫർഹാന്റെ പരാതി കേട്ട മന്ത്രി എവിടെയാണ് ക്ലാസെടുക്കുന്നതെന്ന് ചോദിച്ചു. കീഴ്പയ്യൂർ എയുപി സ്കൂളിൽ. അപ്പോഴേക്കും കുട്ടിയുടെ ഫോൺ വിളിയിൽ അമ്മയുടെ ഇടപെടൽ. കുറച്ച് സമയമേ ക്ലാസ് എടുക്കുന്നുള്ളൂ എന്നും യുഎസ്എസ് ക്ലാസാണെന്നും അമ്മ വിശദീകരിച്ചു. കുട്ടിയുടെ കയ്യിൽ ഫോൺ കൊടുക്കാൻ മന്ത്രി ആവശ്യപ്പെട്ടു. സ്കൂളിൽ എന്റെ പേര് പറയരുതേ എന്ന് കുട്ടി മന്ത്രിയോട്. മോന്റെ പേരു പറയുന്ന പ്രശ്നമേയില്ല. എന്നാൽ അവധി ദിവസങ്ങളിൽ ക്ലാസെടുക്കേണ്ട എന്നു മന്ത്രി പറഞ്ഞതായി സ്കൂളിൽ പറയണമെന്നും മന്ത്രി പറഞ്ഞു.
- Also Read ‘എംഎൽഎ ഓഫിസ്’ തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലോ ? ശ്രീലേഖ–പ്രശാന്ത് വാക്പോരിൽ ശബരീനാഥൻ ചേർന്നത് വെറുതെയല്ല
ഈ സമയം കളിക്കേണ്ട സമയമാണെന്നും എപ്പോഴും ട്യൂഷനെടുത്ത് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കുട്ടിയുടെ അമ്മയോട് മന്ത്രി സൂചിപ്പിച്ചു. കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കുകയും കളിക്കേണ്ട സമയത്ത് കളിക്കുകയും വേണമെന്ന് ഓർമിപ്പിച്ചാണ് മന്ത്രി കോൾ അവസാനിപ്പിച്ചത്. മന്ത്രിക്ക് താങ്ക്സ് പറഞ്ഞാണ് മുഹമ്മദ് ഫർഹാൻ കോൾ അവസാനിപ്പിച്ചത്.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Minister V. Sivankutty Intervenes: Kerala Education Minister intervenes after a 7th-grade student complains about vacation classes. The minister addressed the issue by asserting the importance of balancing study and leisure for children, ensuring students enjoy their holidays. |