കീവ് ∙ റഷ്യൻ ആക്രമണങ്ങളിൽനിന്ന് യുക്രെയ്നിനുള്ള സുരക്ഷാവാഗ്ദാനങ്ങളുടെ ഭാഗമായി യുഎസ് സൈനികസാന്നിധ്യവും പരിഗണനയിൽ. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമായി തുടരും. അതിന്റെ ഭാഗമായി റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നും സെലെൻസ്കി പറഞ്ഞു.
- Also Read ഹമാസുമായി സഹകരിക്കുന്നുവെന്ന് ആരോപണം; ഗാസയിൽ സന്നദ്ധ സംഘടനകളെ വിലക്കി ഇസ്രയേൽ
പുട്ടിനെ നേരിട്ടു കാണാനോ മറ്റേതെങ്കിലും മാർഗത്തിലുള്ള ചർച്ചയ്ക്കോ തയാറാണ്. 15 വർഷത്തേക്കുള്ള യുഎസ് സുരക്ഷാവാഗ്ദാനം സമാധാനപദ്ധതിയിലുള്ളത് പോരെന്നും ചുരുങ്ങിയത് 50 വർഷത്തേക്കെങ്കിലും അതു വേണമെന്നുമാണ് സെലെൻസ്കിയുടെ ആവശ്യം.
യുക്രെയ്നിൽ സൈനികസാന്നിധ്യത്തിന് യുഎസ് ഇതാദ്യമായി സന്നദ്ധത പ്രകടിപ്പിച്ചെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾട് ടുസ്കും പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Zelenskyy: Talks Progressing for US Military Role in Ukraine\“s Security |