കോട്ടയം∙ പാഠപുസ്തകം മുൻകൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നത് പച്ചക്കള്ളമാണെന്നും രമേശ് ചെന്നിത്തല പറയുന്നത് മണ്ടത്തരമാണെന്നും മന്ത്രി വി.ശിവൻകുട്ടി. പാഠപുസ്തകങ്ങളും കരിക്കുലവും ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാൻ പറ്റുന്ന കാര്യമല്ല. സെമിനാറുകളും ചർച്ചകളും നടത്തണം. സങ്കീർണമായ നടപടിക്രമങ്ങൾ അതിനു പിന്നിലുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു.
What you should read next
- ‘അതിൽ വീഴില്ല’: നേമത്ത് മത്സരിക്കാൻ ആളല്ല; രാഷ്ട്രീയ നരേറ്റീവ് മാറ്റാനുള്ള ശ്രമമെന്ന് സതീശൻ Latest News
‘‘അന്ന് അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് ഇന്ന് വേണ്ടതുപോലെ ഒന്നും നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഒന്നു മുതൽ പത്താം ക്ലാസ് വരെ ഓൾ പ്രമോഷനായിരുന്നു യുഡിഎഫ് കാലത്ത് എന്നെങ്കിലും രമേശ് ചെന്നിത്തല ഓർക്കണം. സബ്ജക്ട് മെനു രീതിയിലാണ് ഇപ്പോൾ പരീക്ഷകൾ നടക്കുന്നത്. ഏതു സബ്ജക്ടിനാണോ മാർക്ക് കുറഞ്ഞത് ആ വിഷയം വീണ്ടും പഠിപ്പിച്ച് പരീക്ഷ നടത്തുകയാണ്. ഫലത്തിൽ ഒരു കുട്ടിപോലും തോൽക്കുന്നില്ല. ഒരു കുട്ടി വിജയിക്കുന്നത് മുൻകൂട്ടി അറിഞ്ഞാണോ പാഠപുസ്തകങ്ങൾ നൽകുന്നതെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യം തന്നെ മണ്ടത്തരമാണ്.
യുഡിഎഫിന്റെ കേരള യാത്രയിൽ പൊരിഞ്ഞ അടിയാണ്. കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാനൊക്കെ ശ്രമിക്കുന്നതു പോലെയുള്ള പരിശ്രമങ്ങളാണ് കാണുന്നത്. അതുകൊണ്ട് ഇത് അവസാനിക്കുന്ന സ്ഥലത്ത് നന്നായി ശ്രദ്ധിക്കാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് വലിയ സംഘർഷം നടന്നിട്ടുണ്ടെങ്കിൽ നാണക്കേട് സർക്കാരിന് ആണല്ലോ’’ – അദ്ദേഹം പറഞ്ഞു.
Just in
JUST IN
-
1 MINUTE AGO ‘കാൽ തല്ലിയൊടിക്കും, കൊന്നുകളയും’; മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ് Alappuzha
-
1 MINUTE AGO ‘പാഠപുസ്തകം ഇറക്കുന്നത് ദോശ ചുടുന്നതുപോലെയല്ല; യുഡിഎഫ് യാത്രയിൽ പൊരിഞ്ഞ അടി’ Latest News
-
38 MINUTES AGO Live MODI IN ASSAM ചൈന അതിർത്തിക്ക് സമീപം എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വടക്കുകിഴക്കിലെ ഹൈവെ കം റൺവേ Latest News
VIEW MORE
English Summary:
Minister Sivankutty Slams UDF Over Textbook Controversy: Minister V. Sivankutty fires back in the Kerala textbook controversy, calling V.D. Satheesan\“s claims a “blatant lie“ and Ramesh Chennithala\“s question “foolish.“ He also highlights a “fierce fight“ within the UDF\“s Kerala yatra. |