ടെഹ്റാൻ ∙ നാണയപ്പെരുപ്പവും ഇറാനിയന്‍ നാണയമായ റിയാലിന്റെ മൂല്യം ഇടിഞ്ഞതിനെ തുടർന്നും ഇറാനിൽ വലിയ പ്രതിഷേധം. ടെഹ്റാൻ ഉള്‍പ്പെടെ നിരവധി പ്രധാന നഗരങ്ങളിലാണ് പ്രതിഷധം. പിന്നാലെ രാജ്യത്തിന്റെ സെന്‍ട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാർസിൻ രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്. കരാജ് ഹമേദാൻ ഇസ്ഫാൻ, ഷിറാസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിഷേധക്കാരിൽ ചില പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തര മന്ത്രിയോട് നിര്‍ദേശിച്ചതായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എക്സില്‍ കുറിച്ചു. ഇറാനിൽ അധികാരം കൈവശം വച്ചിരിക്കുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ പരാമർശിക്കുന്ന തരത്തിൽ, ‘‘സ്വേച്ഛാധിപതിക്ക് മരണം’’, തുടങ്ങിയ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികളും പ്രതിഷേധങ്ങളിൽ പങ്കുചേർന്നു.
- Also Read യെമനിലെ മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി; ആക്രമണം ഫുജൈറയിൽ നിന്നെത്തിയ യുഎഇയുടെ കപ്പലുകൾ ലക്ഷ്യമിട്ട്
പാശ്ചാത്യ ഉപരോധവും രാജ്യത്തെ സാമ്പത്തികഭദ്രത കൈകാര്യം ചെയ്യുന്നതിലും ഉണ്ടായ പിഴവാണ് പണപ്പെരുപ്പം വലിയ തോതിൽ ഉയർത്തിയത്. നാണയപ്പെരുപ്പം ഭക്ഷ്യവസ്തുക്കളുടെയും ദൈനംദിന ആവശ്യങ്ങളുടെയും വില വർധിപ്പിക്കുകയും കുടുംബ ബജറ്റിനെ ബാധിക്കുകയും ചെയ്തിരുന്നു.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Value of Rial plummets, protests intensify in Iran; demonstrators chant anti-government slogans: Iran protests are escalating due to inflation and the devaluation of the Iranian Rial. The protests have led to the resignation of the Central Bank governor, with demonstrators demanding economic reforms and criticizing the government\“s handling of the crisis. |