സിൽച്ചർ ∙ പത്താംക്ലാസുക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന പ്രതി സിൽച്ചാറിലെ കുംബ്രിംഗ്രാം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഡിസംബർ 15ന് സിൽച്ചറിലെ മാലുഗ്രാം പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി ബലാത്സംഗത്തിന് പരാതി നൽകിയതിനു പിന്നാലെ പ്രതി രോഗിത് ബിശ്വാസ് സംസ്ഥാനം വിട്ടുപോയിരുന്നതായി പൊലീസ് അറിയിച്ചു.
- Also Read വീട്ടിൽ അതിക്രമിച്ചു കയറി ഫോട്ടോ ചിത്രീകരിച്ചു; ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; 10–ാം ക്ലാസുകാരിയെ പീഡിപ്പിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ
എട്ടു മാസത്തോളം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറി ഫോട്ടോ ചിത്രീകരിക്കുകയും ചെയ്തു. ഫോട്ടോ പ്രചരിപ്പിക്കുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകായിയുരുന്നു. പിന്നീട് ഡീപ്പ് ഫേക്ക് ഉപയോഗിച്ച് അശ്ലീല വിഡിയോകൾ നിർമിക്കുകയും സമൂഹ മാധ്യമത്തിൽ പെൺകുട്ടിയുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കി വിഡിയോ അതിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
രണ്ടും ദിവസങ്ങൾക്ക് മുൻപ് പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതിനാണ് പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Silchar Assault Case: Silchar rape case updates involve the arrest of a 19-year-old accused of assaulting a minor girl. The accused was apprehended at Kumbhirgram Airport in Silchar after being on the run for months following a complaint filed in December, detailing repeated sexual assault and blackmail. |