search

‘യുദ്ധകാല പ്രധാനമന്ത്രി, നെതന്യാഹുവില്ലായിരുന്നെങ്കിൽ ഇസ്രയേൽ നിലനിൽക്കുമായിരുന്നില്ല’: പുകഴ്ത്തി ട്രംപ്

Chikheang 2025-12-30 11:55:01 views 530
  



ഫ്ലോറിഡ∙ ചർച്ചയ്ക്കായി ഫ്ലോറിഡയിൽ എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിനെ യുദ്ധകാല പ്രധാനമന്ത്രിയെന്നാണു ട്രംപ് വിളിച്ചത്. ‘‘യുദ്ധകാല പ്രധാനമന്ത്രിയാണ് നെതന്യാഹു. സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. വളരെ അപകടകരമായ ഒരു കാലഘട്ടത്തിൽ നിന്ന് അദ്ദേഹം ഇസ്രയേലിനെ കരകയറ്റി. തെറ്റായ ഒരു പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഇസ്രയേൽ ഇപ്പോൾ നിലനിൽക്കുമായിരുന്നില്ല’’ – ട്രംപ് പറഞ്ഞു. വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിന് മുൻപ് ഹമാസിനെ നിരായുധീകരിക്കണമെന്നും  ട്രംപ് പറഞ്ഞു. എന്നാൽ ആയുധങ്ങൾ അടിയറവ് വയ്ക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു.  

  • Also Read വെനസ്വേലയിൽ ആദ്യ ബോംബിട്ട് യുഎസ്; ലഹരിമരുന്ന് കയറ്റുമതി കേന്ദ്രം തകർത്തെന്ന് ട്രംപ്   


ഈ വർഷം യുഎസിൽ വച്ച് ട്രംപും നെതന്യാഹവും തമ്മൽ നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. വെടിനിർത്തലിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിൽ ഇസ്രയേലും ഹമാസും കാലതാമസം വരുത്തുന്നെന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ‌രുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഗാസയിൽ ഒരു പലസ്തീൻ ടെക്നോക്രാറ്റിക് സർക്കാരിനെയും ഒരു ഇന്റർനാഷനൽ സ്റ്റെബിലൈസേഷൻ ഫോഴ്സിനെയും (ഐഎസ്എഫ്) വിന്യസിക്കുന്ന കാര്യം ജനുവരിയിൽ തന്നെ ട്രംപ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം നെതന്യാഹുവാണ് ചർച്ചകൾ ആവശ്യപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.  

  • Also Read ഗാസയിൽ സമാധാനത്തിന് ഹമാസ് ആയുധം വെടിയണം; ഇറാൻ ബാലിസ്റ്റിക് മിസൈൽ നിർമിച്ചാൽ യുഎസ് തിരിച്ചടിക്കും: ട്രംപ്   


ഹമാസിനെ നിരായുധീകരിക്കുന്നതും ഗാസയെ സൈനികമുക്തമാക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് കരാറിന്റെ രണ്ടാം ഘട്ടത്തിൽ, നെതന്യാഹു ചർച്ച ചെയ്യുമെന്ന് ഇസ്രയേൽ വക്താവ് ഷോഷ് ബെഡ്രോസിയാൻ പറഞ്ഞു. പശ്ചിമേഷ്യക്ക് മാത്രമല്ല, യുഎസിനും ഇറാൻ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം ചർച്ചയിൽ ഉന്നയിക്കുമെന്നും ബെഡ്രോസിയാൻ കൂട്ടിച്ചേർത്തു.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Trump Praises Netanyahu as \“Wartime Prime Minister\“: Trump praised Netanyahu as a \“wartime prime minister\“ and emphasized the need for Hamas to be disarmed before proceeding to the second phase of the ceasefire plan.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144294

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com