ധാക്ക∙ ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. നെഞ്ചിൽ അണുബാധ മൂലം കഴിഞ്ഞ മാസം 23നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്‌ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
- Also Read താരിഖ് തിരിച്ചെത്തി, കുടുംബവും പൂച്ചയുമായി; അവസാനിച്ചത് 17 വർഷത്തെ വിദേശവാസം, ധാക്കയിൽ അതീവ സുരക്ഷ
English Summary:
Khaleda Zia, Former Bangladesh PM, Dies at 80: Khaleda Zia, former Bangladesh Prime Minister, has passed away at the age of 80. She had been hospitalized for a lung infection. |