search

പോറ്റി–പിണറായി ചിത്രം: സുബ്രഹ്മണ്യനെ ചോദ്യം ചെയ്യുന്നു; സ്റ്റേഷന് പുറത്ത് ‘പോറ്റിയെ കേറ്റിയേ’ ഗാനം പാടി പ്രവർത്തകർ

cy520520 2025-12-29 18:25:11 views 569
  



കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണപ്പാളി മോഷണ കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ചേർന്നുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് ചോദ്യം ചെയ്യുന്നു. സുബ്രഹ്മണ്യനെ ഞായറാഴ്ച വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചശേഷം തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ് നൽകി വിട്ടയയ്ക്കുകയായിരുന്നു.

  • Also Read ‘എന്തുകൊണ്ട് നമ്മൾ തോറ്റു?’; ‘ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു, ഭരണവിരുദ്ധ വികാരമില്ല’ : സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം   


പ്രാഥമിക അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു വിശദമായ ചോദ്യം ചെയ്യലിനു സുബ്രഹ്മണ്യനോട് സ്റ്റേഷനിൽ എത്താൻ നിർദേശിച്ചത്. സുബ്രഹ്മണ്യൻ ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രകടനമായാണ് കോൺഗ്രസ് പ്രവർത്തകർ സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, സുബ്രഹ്മണ്യന്റെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരു വ്യക്തിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ‍ ഇയാളെയും ചോദ്യം ചെയ്യുകയാണ്.

സൈബർ പരിശോധന റിപ്പോർട്ടും അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ. സ്റ്റേഷനു പുറത്തു നിലകൊണ്ട പ്രവർത്തകർ മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുകയും ‘പോറ്റിയെ കേറ്റിയേ’ ഗാനം ആലപിക്കുകയും ചെയ്താണ് ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിച്ചത്.



FAQ

ചോദ്യം: എന്താണ് വിവാദമായ സംഭവം?

ഉത്തരം:
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു അടിക്കുറിപ്പോടുകൂടിയ ചിത്രം എൻ. സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് വിവാദമായത്. “പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും” എന്ന ചോദ്യരൂപത്തിലുള്ള അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ചോദ്യം: പൊലീസ് എടുത്ത നടപടി എന്താണ്?

ഉത്തരം:
ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി. മഹേഷ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. പരാതിയില്ലാതെ പൊലീസ് സ്വമേധയാ ആണ് കേസ് എടുത്തത്. ബിഎൻഎസ് 192, കേരള പൊലീസ് ആക്ട് 120(o) എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ രണ്ടു വിഭാഗങ്ങൾക്കിടയിൽ രാഷ്ട്രീയ വിദ്വേഷം സൃഷ്ടിക്കുകയും ലഹളയ്ക്ക് ഇടയാക്കുകയും ചെയ്യാനുള്ള ഉദ്ദേശത്തോടെയാണു ചിത്രം പങ്കുവച്ചതെന്ന സംശയമാണ് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Controversial Photo Sparks Police Investigation : Pinarayi Vijayan and Unnikrishnan Potti\“s photo controversy led to the questioning of N. Subramanian. Subramanian is under investigation for posting a photo that allegedly incited political hatred on social media, while Congress workers protest outside the police station.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139673

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com