ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം തടസ്സപ്പെടുത്തി, പങ്കെടുത്തവരെ മർദിച്ച സംഭവത്തിൽ ബജ്റങ്ദൾ നേതാവ് ഋഷഭ് താക്കൂർ അടക്കം 25 പേർക്കെതിരെ ബറേലി പൊലീസ് കേസെടുത്തു. ‘ലവ് ജിഹാദ്’ ആരോപിച്ചാണ് പ്രതികൾ പിറന്നാൾ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മർദിക്കുകയും ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. മർദനത്തിനു ശേഷം ഇതിന്റെ വിഡിയോ പ്രതികൾ റീൽസിട്ട് ആഘോഷിച്ചിരുന്നു.
Also Read സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ
In UP\“s Bareilly, a mob of Bajrang Dal stormed a cafe and, accusing of “Love-Jihad“, began assualting two Muslim boys who happened to be at the party. Bareilly police took exemplary action and challaned the Muslim boys for breach of peace. pic.twitter.com/q3aFwdC107— Piyush Rai (@Benarasiyaa) December 28, 2025
ശനിയാഴ്ച രാത്രിയാണ് ബറേലി പ്രേംനഗറിൽ ആക്രമണം നടന്നത്. പ്രദേശത്തെ റസ്റ്ററന്റിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ബജ്റങ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. ഒൻപത് പേരാണ് പിറന്നാൾ ആഘോഷത്തിനായി എത്തിയത്. ഇതിൽ രണ്ട് യുവാക്കൾ മുസ്‍ലിം സമുദായക്കാരായിരുന്നു. ഹിന്ദു യുവതിയോടൊപ്പം മുസ്‍ലിം യുവാക്കൾ ഒരുമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പിറന്നാൾ ആഘോഷം തടസപ്പെടുത്തിയ ബജ്റങ്ദൾ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ‘ലവ് ജിഹാദ്’ ആരോപിക്കുകയുമായിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Piyush Rai@Benarasiyaa എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
MORE PREMIUM STORIES
English Summary:
Love jihad allegation in bareilly: A birthday party attack results in a police FIR against 25 people, including Bajrang Dal\“s Rishabh Thakur, for assault over \“Love Jihad\“ allegations. The accused later celebrated the disruption by posting a video reel of the incident.