21 മണിക്കൂർ തിരച്ചിൽ വിഫലം, പിണക്കം തീരാതെ നോവായി സുഹാൻ; ദുരൂഹത മാറ്റണമെന്ന് ആവശ്യം

LHC0088 2025-12-28 14:54:56 views 681
  



ചിറ്റൂർ ∙ സുഹാനുവേണ്ടി നാട് ഒന്നാകെ തിരച്ചിൽ നടത്തുമ്പോൾ ഒട്ടേറെ തവണ നഗരസഭയുടെ വലിയ കുളത്തിനു സമീപത്തുകൂടി ആളുകൾ പോയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ ആരംഭിച്ച തിരച്ചിൽ 21 മണിക്കൂർ പൂർത്തിയാക്കിയപ്പോഴാണ് നാട്ടുകാർ കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്ന കുളത്തിന്റെ മധ്യഭാഗത്തായി കുഞ്ഞുസുഹാന്റെ മൃതദേഹം കണ്ടെത്തിയത്. സുഹാനുവേണ്ടി പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പരിശോധന നടത്തിയത്. ശനിയാഴ്ച ഡോഗ് സ്ക്വാഡ് സമീപത്തെ മറ്റൊരു കുളത്തിന്റെ വരമ്പു വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധിക്കാൻ തീരുമാനമായത്. വീടിനു സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ടായിരുന്നു.

  • Also Read പ്രാർഥനകൾ വിഫലമായി; നാടിനെ കണ്ണീരിലാഴ്ത്തി സുഹാൻ, കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി   


ആമ്പൽകുളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുമ്പോഴും ഇപ്പോൾ മൃതദേഹം കണ്ടെത്തിയ കുളം പരിശോധിച്ചിരുന്നില്ല. ഇതിനു ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരുന്നു. ഇവിടേക്ക് പൊലീസ് നായ എത്തിയില്ല എന്നതും വീടിനു 700 മീറ്റർ അകലെയുള്ള കുളത്തിലേക്ക് കുട്ടി നടന്നു എത്താൻ സാധ്യത ഇല്ലെന്നതും രക്ഷാപ്രവർത്തനം നടത്തിയവർ കരുതി. അതേസമയം റോഡിനും കുളത്തിനും ഇടയിലായി കനാലുള്ളതിനാൽ നടന്നു പോകുന്ന കുഞ്ഞ് അബദ്ധത്തിൽ കുളത്തിൽ വീഴാനുള്ള സാധ്യതയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

  • Also Read മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പാലക്കാട് നിന്നുള്ള സംഘം; തടഞ്ഞ് പൊലീസ്   


∙ പിണക്കം മാറാതെ മടക്കം
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് സുഹാൻ വീട്ടിൽനിന്നും ഇറങ്ങിപ്പോയത്. ഇടയ്ക്ക് പിണങ്ങുമ്പോൾ ഇങ്ങനെ നടക്കാറുള്ളതും അൽപ സമയത്തിനുള്ളിൽ തിരികെ വരുന്ന പതിവും സുഹാനുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം സുഹാൻ പിണക്കം മാറ്റാതെ മടങ്ങുകയായിരുന്നു. സുഹാന്റെ പിതാവ് മുഹമ്മദ് അനസ് വിദേശത്താണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ മാതാവ് തൗഹിദ കുട്ടിയെ കാണാതാകുമ്പോൾ പാലക്കാട്ടേക്കു പോയിരിക്കുകയായിരുന്നു. English Summary:
Unanswered Questions Surround Suhan\“s Death: Suhan\“s tragic death has sparked a deep sense of sorrow and raised unanswered questions. The circumstances surrounding the incident warrant a thorough investigation to uncover the truth and provide closure for the grieving family and community.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: casino deposito minimo 5 euros Next threads: slot restro& lounge menu
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141015

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com