ബോസ്റ്റൺ ∙ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം യുഎസിലെ വടക്കുകിഴക്കൻ, ഗ്രേറ്റ് ലേക്സ് മേഖലകളിൽ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ആയിരക്കണക്കിനാളുകൾ അവധിക്കാല യാത്രകൾക്കായി വ്യോമ ഗതാഗതത്തെ ആശ്രയിക്കുന്ന സമയത്താണ് പ്രതിസന്ധി. ‘ഫ്ലൈറ്റ് അവെയറി’ന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,500 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
- Also Read അസിം മുനീറിനെതിരെ റാലിയിൽ സ്ത്രീയുടെ വധഭീഷണി: ബ്രിട്ടൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാൻ
പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് വിമാനത്താവളങ്ങൾ വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. കൊടുങ്കാറ്റിനു മുന്നോടിയായി ന്യൂയോർക്ക് സ്റ്റേറ്റിന്റെ പകുതിയിലേറെ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ന്യൂജഴ്സിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. English Summary:
US Winter Storm: Over 1,500 Flights Cancelled Amid Heavy Snow |