യുഎസും ഇസ്രയേലും യൂറോപ്പും ഇറാനെതിരെ സമ്പൂർണ യുദ്ധം നടത്തുന്നു; ഇറാഖ് യുദ്ധത്തേക്കാൾ മോശം: ഇറാൻ പ്രസിഡന്റ്

deltin33 2025-12-28 06:25:04 views 144
  



ടെഹ്റാൻ ∙ യുഎസും ഇസ്രയേലും യൂറോപ്പും ഇറാനെതിരെ സമ്പൂർണ യുദ്ധം നടത്തുകയാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ‘ഇറാഖ് നമുക്കെതിരെ നടത്തിയ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധം. സൂക്ഷ്മമായി പരിശോധിച്ചാൽ, ഇത് കൂടുതൽ സങ്കീർണവും പ്രയാസമേറിയതുമാണ്’ – ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ, 1980-88 കാലഘട്ടത്തിലെ ഇറാൻ – ഇറാഖ് സംഘർഷത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

  • Also Read ‘യുദ്ധം അവസാനിപ്പിക്കാൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ല, റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തണം’   


‘എന്റെ അഭിപ്രായത്തിൽ, നമ്മൾ യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി സമ്പൂർണ യുദ്ധത്തിലാണ്. നമ്മുടെ രാജ്യത്തെ മുട്ടുകുത്തിക്കാനാണ് അവർ ശ്രമിക്കുന്നത്’. – ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ രാജ്യത്തിനെതിരെ യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിന് പിന്നിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു.’ – മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുകയാണെന്ന് യുഎസും സഖ്യകക്ഷികളും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ഇറാൻ പല തവണ നിഷേധിച്ചു.

ഇസ്രയേലും ഇറാനും തമ്മിൽ ജൂണിൽ 12 ദിവസം സംഘർഷം നിലനിന്നിരുന്നു. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളാണ് സംഘർഷത്തിനിടയാക്കിയത്. ഈ ആക്രമണത്തിൽ ആയിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചു.
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തുടർന്ന് ഈ നടപടിയിൽ പങ്കാളിയായ യുഎസ്, മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയായിരുന്നു. രാജ്യത്തെ സാമ്പത്തികമായി തളർത്താനും ആഗോള വിപണിയിലെ എണ്ണ വിൽപ്പനയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള അധിക ഉപരോധങ്ങൾ ഇതിൽ ഉൾപ്പെടുന്നു. English Summary:
\“Worse Than Iraq War\“: Iran\“s President Accuses US, Israel of \“Full-Scale War\“
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

3910K

Credits

administrator

Credits
393240

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com