തൃശൂർ ∙ ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്നു നടത്തിയ ‘ബോൺ നതാലെ’ സാന്താക്ലോസ് റാലിയും ഘോഷയാത്രയും നടന്നു. 2013ൽ ആരംഭിച്ച ബോൺ നതാലെയുടെ 13–ാം പതിപ്പാണിത്. സെന്റ് തോമസ് കോളജ് പരിസരത്ത് നിന്നാരംഭിച്ച സാന്താക്ലോസ് റാലി സ്വരാജ് റൗണ്ട് വലം വച്ച് തിരികെ കോളജിലെത്തി. പതിനയ്യായിരത്തോളം പേർ സാന്താക്ലോസ് വേഷമിട്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ ബോൺ നതാലെ പാട്ടിനൊപ്പം റൗണ്ടിൽ ചുവടുവച്ച് അണിനിരന്നു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ബോൺ നതാലെയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. വർക്കിങ് ചെയർമാൻ ഫാ.ജോൺ പോൾ ചെമ്മണൂരും ജനറൽ കൺവീനർ ജോർജ് ചിറമ്മലും ചേർന്ന് പതാക ഏറ്റുവാങ്ങി.
- Also Read യൂറോപ്പ് വിറയ്ക്കുമ്പോൾ ഐസ്‌ലാൻഡ് ഉരുകുന്നു: ക്രിസ്മസ് രാവിൽ താപനിലയിൽ റെക്കോർഡ്
ബോൺ നതാലെയിൽ സ്വരാജ് റൗണ്ടിൽ പാട്ടിനൊപ്പം നൃത്തം വെച്ച് നീങ്ങുന്ന പാപ്പമാർ (ചിത്രം ∙മനോരമ
ആദ്യം റോളർ സ്കേറ്റിങ് പാപ്പമാർ, ഇവർക്കു പിന്നാലെ ബോൺ നതാലെയുടെ ചലിക്കുന്ന കമാനത്തിനൊപ്പം വിശിഷ്ടാതിഥികൾ നടന്നു. പിന്നാലെ പുനർജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീൽചെയറിലും മറ്റുമെത്തിയ അംഗപരിമിതരും ഭിന്നശേഷിക്കാർ. തൊട്ടുപിന്നാലെ അതിരൂപതയ്ക്കു കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നെത്തിയ 15,000 സാന്താക്ലോസുമാർ റൗണ്ടിലെത്തി. 6 മണിയോടെ ആരംഭിച്ച സാന്താ റാലി ഏഴോടെ സ്വരാജ് റൗണ്ട് നിറഞ്ഞു. ഇതോടൊപ്പം വൈദ്യുതാലങ്കാരങ്ങളുമായി വിവിധ ഫ്ലോട്ടുകളും റാലിയുടെ ഭാഗമായി. English Summary:
A Spectacular Santa Claus Parade in Thrissur: Christmas celebrations in Kerala reached a fever pitch with the Buon Natale Santa Claus rally in Thrissur. The event, featuring thousands of Santa Clauses, brought festive cheer and New Year\“s joy to the city. |