കൊച്ചിയിൽ മദ്യപനായ ഭർത്താവിന്റെ ക്രൂരത; മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ കുത്തിപരുക്കേൽപ്പിച്ചു

cy520520 2025-12-28 03:24:54 views 947
  



കൊച്ചി∙  മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപരുക്കേൽപ്പിച്ചു. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയാണു മഹേഷ്. മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ആക്രമണം സഹിക്കവയ്യാതെ ഒരാഴ്ച മുൻപ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു. എന്നാൽ പിന്നീട് നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നു.  

  • Also Read ആൾക്കൂട്ടക്കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ; ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചവരിൽ പ്രതികളും   


ഇന്നു രാവിലെയും മഹേഷ് നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാൻഡിലെത്തിയപ്പോഴും മഹേഷ് പ്രശ്നമുണ്ടാക്കി. ഇവിടെനിന്നു രക്ഷപ്പെട്ടാണു നീതു മുട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. ഇവിടെവച്ച് മഹേഷ് നീതുവിന്റെ വയറ്റിൽ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ മഹേഷിനെ പിടികൂടി. മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് മഹേഷ് നീതുവിനെ ആക്രമിച്ചതെന്നാണു പൊലീസ് പറയുന്നത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നീതു അപകടനില തരണം ചെയ്തു. English Summary:
Kochi stabbing incident: A husband stabbed his wife at Muttom metro station. The victim is currently in the hospital and out of danger.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: monro casino promo code Next threads: fishing quotes funny
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138886

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com