പരപ്പനങ്ങാടി∙ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിം (11) ആണു മരിച്ചത്. ഇന്നു വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. വീട്ടിൽനിന്ന് ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- Also Read ‘യാതൊരു ദയയും അർഹിക്കുന്നില്ല’; 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച പ്രതിക്ക് 13 വർഷം കഠിനതടവ്
English Summary:
Tragic Train Accident in Parappanangadi: Train accident in Kerala leads to tragic death. A sixth-grade student was fatally hit by a train while crossing the railway track in Parappanangadi. |