പത്തനംതിട്ട∙ തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിൽ എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു. പാങ്ങോട് പഞ്ചായത്തിൽ യുഡിഎഫ് അംഗമായ എസ്.ഗീതയും കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവിയുമാണു രാജിവച്ചത്. എസ്ഡിപിഐ പിന്തുണ വേണ്ടെന്നു യുഡിഎഫ് തീരുമാനമെടുക്കുകയായിരുന്നു. ഇതോടെയാണു ഇരുവരും രാജിവച്ചത്.
- Also Read എട്ടിൽ ഒന്നില്‍പ്പോലും എൽഡിഎഫില്ല; കുന്നത്തുനാട്ടിൽ കൈകോർത്ത് കോൺഗ്രസും ട്വന്റി 20യും
തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണു കോൺഗ്രസ് അംഗമായ എം.എ. നിധീഷ് പ്രസിഡന്റായത്. ഇയാളോടും രാജിവയ്ക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫിന് അഞ്ച് അംഗങ്ങളാണുള്ളത്. രണ്ട് എസ്ഡിപിഐ വോട്ടുകൾ കൂടി നിധീഷിന് ലഭിച്ചതോടെയാണു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ ഓഫfസിൽനിന്ന് ഡിസിസിയിലേക്ക് നിർദേശമെത്തി.
- Also Read 4 അംഗങ്ങളുള്ള ബിജെപിക്ക് കോൺഗ്രസിന്റെ 8 അംഗങ്ങളുടെ പിന്തുണ ! മറ്റത്തൂരിൽ ‘ഓപറേഷൻ കമൽ’; പിന്നിൽ ഈ കാരണങ്ങൾ
English Summary:
UDF Rejects SDPI Support: Following the UDF\“s decision to reject SDPI support, Congress panchayat presidents in Pangode and Kottangal have resigned, with another in Chovvannur instructed to do the same. |