ഓപ്പറേഷൻ സിന്ദൂർ മുതൽ എഐ കുതിപ്പ് വരെ; ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തിയ വർഷം

cy520520 2025-12-27 20:55:22 views 937
  

  

  

  

  

  

  



ഇന്ത്യയുടെ അഭിമാനം വാനോളമുയർന്ന ഒരു വർഷമാണ് കടന്നുപോകുന്നത്. നയതന്ത്രത്തിലൂടെയും ഭീകരതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെയും ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തിയ വർഷം. ശാസ്ത്രസാങ്കേതിക മേഖലയിലും ബഹിരാകാശ രംഗത്തും നിർണായക നേട്ടങ്ങൾ കൈവരിച്ച വർഷം. ലോകത്തിലെ നിർണായക സാമ്പത്തിക, സൈനിക ശക്തിയാണ് ഇന്ത്യയെന്നത് അടിവരയിട്ടുറപ്പിച്ച വർഷം. സ്റ്റാർട്ടപ്പുകളുടെയും നിർമിത ബുദ്ധിയുടെയും ആഗോള റാങ്കിങ്ങിൽ ഇന്ത്യ കുതിപ്പുണ്ടാക്കിയ വർഷം. ഓപ്പറേഷൻ സിന്ദൂറും ശുഭാംശു ശുക്ലയുടെ ആക്സിയം ദൗത്യവും ഐഎസ്ആർഒയുടെ സ്പേഡെക്സ് പരീക്ഷണവും റഷ്യയുമായും ചൈനയുമായുമുള്ള നയതന്ത്ര ബന്ധങ്ങളുമെല്ലാം ഇന്ത്യയുടെ നേട്ടങ്ങളിൽ തിളങ്ങി നിൽക്കുന്നു.  

∙ പാക്കിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂർ

2025ൽ ഇന്ത്യ ആഗോളതലത്തിൽ പ്രശംസയേറ്റുവാങ്ങിയ നിർണായക സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയ്ക്കു മറുപടിയായി പാക്ക് മണ്ണിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണ പരമ്പരയാണ് ഓപ്പറേഷൻ സിന്ദൂർ. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നൽ മിസൈലാക്രമണം നടത്തി. 2025 മേയ് 7 പുലർച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ്, ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്നു പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിങ്ങനെ 9 ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മേയ് 10 വരെ ദൗത്യം നീണ്ടു. പാക്കിസ്ഥാന്റെ അഭ്യർഥനയെ തുടർന്നാണ് ഇന്ത്യ പിന്നീട് വെടിനിർത്തലിന് തയാറായത്. ഭീകരതയോടു സന്ധിയില്ലെന്നു പ്രഖ്യാപിച്ചുള്ള ഇന്ത്യയുടെ സൈനിക നീക്കത്തെ ലോകരാഷ്ട്രങ്ങൾ പ്രകീർത്തിച്ചു. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് സർക്കാർ പ്രതിനിധി സംഘങ്ങളെ അയയ്ക്കുകയും ചെയ്തു. പാക്കിസ്ഥാൻ ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത വിധത്തിലുള്ള തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയത്.    ഡൽഹി പട്യാല ഹൗസ് കോടതിക്കു സമീപം ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ബോർഡ്. ‘ഇത് പുതിയ ഇന്ത്യയാണ്, വീട്ടിൽക്കയറിത്തന്നെ പ്രഹരിക്കും.’ എന്നാണ് ഹിന്ദി വാചകത്തിന്റെ മൊഴിമാറ്റം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ശുഭാംശു ശുക്ല ബഹിരാകാശത്ത്

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ കൊണ്ടുപോകുന്ന ആക്സിയോം4 ദൗത്യത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും ഉൾപ്പെട്ടത് ഭാരതീയരുടെ അഭിമാനമുയർത്തി. രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ശുഭാംശു ശുക്ല. നാസയുടെയും സ്പേസ് എക്സിന്റെയും സഹകരണത്തോടെയായിരുന്നു ആക്സിയോം സ്പേസ് സംഘടിപ്പിച്ച ബഹിരാകാശ ദൗത്യം. 20 ദിവസത്തോളമാണ് ശുഭാംശു ശുക്ലയും മൂന്നു സഹപ്രവർത്തകരും ബഹിരാകാശ നിലയത്തിൽ തങ്ങിയത്. ജൂൺ 25നായിരുന്നു ദൗത്യം ആരംഭിച്ചത്. ജൂലൈ 15ന് തിരികെയെത്തുകയും ചെയ്തു. ദൗത്യത്തിലെ ശുഭാംശുവിന്റെ പങ്കാളിത്തം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ രംഗത്തെ ഒരു വലിയ കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെട്ടത്. ഐഎസ്ആർഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ഒരു നാഴികക്കല്ലായും ഇത് കണക്കാക്കപ്പെടുന്നു.   ശുഭാംശു ശുക്ല തിരിച്ചിറങ്ങിയപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന സ്കൂൾ കുട്ടികൾ. യുപിയിലെ മൊറാദാബാദിൽനിന്നുള്ള കാഴ്ച. ചിത്രം: പിടിഐ

∙ ഇന്ത്യയും ചൈനയും കൈകോർത്തു, പുതിയ ശാക്തിക ചേരി

ഇന്ത്യയും ചൈനയും കൈകോർത്ത് ലോകത്ത് പുതിയ ശാക്തിക ചേരിക്കു തുടക്കമിടുന്നതിനും സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. 2020ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ–ചൈന ബന്ധം ഏറെ വഷളായിരുന്നു. ലഡാക്കിലും അരുണാചൽ മേഖലയിലും അതിർത്തി സംഘർഷങ്ങൾ പതിവായി. എന്നാൽ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ ഇരട്ടിത്തീരുവ ഇരുരാജ്യങ്ങളെയും അടുപ്പിച്ചു. ഉഭയകക്ഷി വ്യാപാരത്തിനും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും  അതിർത്തിത്തർക്കങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കാനും ധാരണയായി. ഇന്ത്യയിലേക്കുള്ള പല ഇറക്കുമതികളുടെയും നിയന്ത്രണം ചൈന ഒഴിവാക്കി. ഏഴു വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുകയും പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ചർച്ച നടത്തുകയും ചെയ്തു.    പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പം (File PTI Photo)

∙ ഏറ്റവും വലിയ ഒത്തുചേരലായി മഹാകുംഭമേള

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേള ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായി മാറി. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായി കണക്കാക്കുന്ന സംസ്കാരിക സംഗമമായി മാറി മഹാ കുംഭമേള. 45 ദിവസം നീണ്ട കുംഭമേളയിൽ സ്നാനം ചെയ്യാൻ ലക്ഷക്കണക്കിന് ഭക്തർ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തേക്ക് ഒഴുകിയെത്തി. ജനുവരി 13ന് പൗഷ് പൂർണിമ ദിനത്തിലാണ് (മകര സംക്രാന്തി) കുംഭമേളക്ക് തുടക്കമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 66 കോടിയിലധികം ഭക്തരാണ് പങ്കെടുത്തത്. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കാറ്. എന്നാല്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് മഹാ കുംഭമേള.    മഹാദേവസ്മരണയിൽ: ശിവരാത്രി ദിനത്തിൽ യുപിയിലെ പ്രയാഗ്‌രാജി‍ൽ മഹാകുംഭമേളയിലെ പുണ്യസ്നാനത്തിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ ത്രിവേണി സംഗമത്തിൽ. കുംഭമേളയിലെ അവസാന ദിവസമായിരുന്നു ഇന്നലെ. ചിത്രം: എപി

∙ സ്പേഡെക്‌സിലൂടെ പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ

ബഹിരാകാശത്തു വച്ചു രണ്ട് പേടകങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന ഡോക്കിങ് നടത്തുന്ന ഐഎസ്ആർഒയുടെ പരീക്ഷണ ദൗത്യം സ്പേഡെക്‌സ് (SpaDeX) വിജയമായി. 2024 ഡിസംബർ 30ന് വിക്ഷേപിച്ച \“സ്‌പേഡെക്‌സ്\“ സ്‌പേസ് ഡോക്കിങ് ദൗത്യത്തിൽ ഉപഗ്രഹങ്ങളുടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയത് 2026 ജനുവരി 16നാണ്. ഡോക്കിങ്ങും ഡി ഡോക്കിങ്ങും വിജയകരമായി നടത്തി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ ഏറെ നിർണായകമാണ് ഡി ഡോക്കിങ് വിജയം. ഇതോടെ ഡി ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുക ഉൾപ്പെടെ രാജ്യത്തിന്റെ ഭാവി പദ്ധതികൾക്ക് ഏറെ നിർണായകമായി സ്പേഡെക്സ് ദൗത്യ വിജയം.   പ്രതീകാത്മക ചിത്രം (Photo : X)

∙ ജപ്പാനെ പിന്തള്ളി നാലാമത് സാമ്പത്തിക ശക്തി

ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത് സാമ്പത്തിക ശക്തിയായത് ഈ വർഷമാണ്. 4.2 ട്രില്യൻ യുഎസ് ഡോളറിന്റെ സാമ്പത്തിക ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്ക, ചൈന, ജർമനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിൽ. കോവിഡ് സൃഷ്ടിച്ച ആഘാതം മറ്റു രാജ്യങ്ങളുടെ വളർച്ചയെ മുരടിച്ചപ്പോൾ ഇന്ത്യ വലിയ കുതിപ്പു നടത്തി. ഇന്ത്യൻ ജിഡിപിയും പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനം നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അടിച്ചേൽപ്പിച്ച ‘പകരം തീരുവ’യ്ക്ക് സമ്പദ്​വ്യവസ്ഥയിൽ കാര്യമായ ആഘാതമുണ്ടാക്കാനായില്ല. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) എന്ന പട്ടം ഇന്ത്യ നിലനിർത്തുകയും ചെയ്തു.  

∙ ഇന്നവേഷൻ ഇൻഡെക്സിലും സ്റ്റാർട്ടപ് ഇൻഡെക്സിലും കുതിപ്പ്

ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ 38ാം റാങ്കിലെത്തി ഇന്ത്യ വലിയ കുതിപ്പുണ്ടാക്കിയത് 2025ലാണ്. 2015 ലെ 81ാം സ്ഥാനത്തു നിന്നാണ് ഇന്ത്യ ഏറെ മുന്നോട്ടുപോയത്. ഗവേഷണ സഹകരണം, സംരംഭകത്വം, സാങ്കേതിക വികസനം തുടങ്ങിയ 80 ഘടകങ്ങളാണ് ഇൻഡക്സിൽ പരിഗണിച്ചത്. ഇതോടൊപ്പം, ലോക സ്റ്റാർട്ടപ്പ് ഇൻഡെക്സിൽ ഇന്ത്യ മൂന്നാംസ്ഥാനം നിലനിർത്തുകയും ചെയ്തു. 64 ബില്യൻ ഡോളറിന്റെ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് വിജയകരമായത്. യുഎസും ചൈനയും മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്.  

∙ ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമായതും ഇക്കാലത്താണ്. ദീർഘകാല സാമ്പത്തിക സഹകരണം ഉൾപ്പെടെ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. റഷ്യൻ എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയപ്പോഴും ഇന്ത്യ അതു വാങ്ങിയിരുന്നു. ‘ഇന്ത്യ–റഷ്യ സാമ്പത്തിക സഹകരണ പദ്ധതി 2030’ ഉൾപ്പെടെയുള്ള കരാറുകൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഒപ്പിട്ടു. ഊർജം, രാജ്യസുരക്ഷ, പ്രതിരോധം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലും കരാറുകൾ ഒപ്പിട്ടു. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്ക് ആക്രമണങ്ങൾ തടയാൻ ഇന്ത്യയയ്ക്ക് ഏറെ സഹായകമായത് റഷ്യയിൽ നിന്നുള്ള എസ്–400 വ്യോമപ്രതിരോധ സംവിധാനമായിരുന്നു. കൂടുതൽ എസ്–400 വ്യോമപ്രതിരോധ സംവിധാനം റഷ്യയിൽ നിന്ന് വാങ്ങുന്നതിനും നീക്കമുണ്ട്.    സൗഹൃദയാത്ര: ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ ഇറങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിൽ കയറിയപ്പോൾ. Image Credit: X/narendramodi

∙ എഐ വളർച്ചയിൽ വൻ മുന്നേറ്റം

നിർമിത ബുദ്ധിയുടെ ആഗോള കേന്ദ്രമായി ഉയരുകയാണ് ഇന്ത്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള പുരോഗതി വിലയിരുത്തുന്ന സ്റ്റാൻഫഡ് സർവകലാശാലയുടെ 2025-ലെ ഗ്ലോബൽ എഐ വൈബ്രൻസി റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഗവേഷണം, വികസനം, വൈദഗ്ധ്യം, അടിസ്ഥാന സൗകര്യം എന്നിവയുൾപ്പെടെ ഏഴ് സുപ്രധാന ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. യുഎസും ചൈനയും മാത്രമാണ് റാങ്കിങ്ങിൽ ഇന്ത്യയ്ക്കു മുന്നിലുള്ളത്. എഐ ഗവേഷണങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ എഐ വിദഗ്ധരെ വളർത്തിയെടുക്കുന്നതിനും വേണ്ടി രാജ്യം നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായി ഈ നേട്ടം. English Summary:
Reflections 2025: The year 2025 is passing by, gifting India with moments of pride. This is an article about the moments that held India\“s pride high before the world. Operation Sindoor, Shubhamshu Shukla\“s space journey, Spadex, diplomatic relations with China and Russia, and India\“s growth as an economic power are all achievements of the past year.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138676

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com