ധാക്ക∙ ബംഗ്ലദേശിൽ ആൾക്കൂട്ടം അക്രമാസക്തമായതിനെ തുടർന്നു സംഗീത പരിപാടി റദ്ദാക്കി. തലസ്ഥാനമായ ധാക്കയിൽനിന്നും 120 കി.മീ. അകലെയുള്ള ഫരീദ്പുരിലാണ് സംഭവം. ഇവിടെയുള്ള ഒരു വിദ്യാലയത്തിന്റെ വാർഷികത്തോടനുബന്ധിച്ചു പ്രശസ്ത ഗായകൻ ജയിംസിന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്ക് സംഗീത പരിപാടി ആരംഭിച്ചപ്പോൾ അക്രമികൾ സ്ഥലത്തെത്തി അക്രമം അഴിച്ചുവിട്ടു.
- Also Read ‘ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നു; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം’
സംഗീത പരിപാടിക്കെത്തിയ ആളുകൾക്ക് നേരെ ഇഷ്ടികകളും കല്ലുകളും എറിഞ്ഞ അക്രമികൾ വേദിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തുടർന്ന് വിദ്യാർഥികൾ അക്രമികളുമായി ഏറ്റുമുട്ടിയെങ്കിലും അധികൃതരെത്തി പരിപാടി നിർത്തിവയ്പ്പിച്ചു. സംഘർഷത്തിൽ 25 പേർക്കു പരുക്കേറ്റിട്ടുണ്ട്.
\“നാഗോർ ബൗൾ\“ എന്ന റോക്ക് ബാൻഡിലെ അംഗമായ ജയിംസിനു ബംഗ്ലദേശിൽ ധാരാളം ആരാധകരുണ്ട്. ഒട്ടേറെ ചിത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതേസമയം സംഗീത പരിപാടികൾക്കെതിയെയുള്ള അസഹിഷ്ണുതയ്ക്കെതിരെ ഒട്ടേറെപ്പേർ പ്രതിഷേധവുമായി രംഗത്തുവന്നു.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- കൊള്ളക്കാരിൽനിന്ന് രക്ഷകരായി വന്നു, ഗ്രാമീണരെ പാട്ടു കേട്ടതിന് ചാട്ടകൊണ്ടടിച്ചു; നൈജീരിയയിൽ ട്രംപ് ലക്ഷ്യമിട്ടത് ഭീകരതയ്ക്ക് ‘വിത്തിട്ട’ ‘ലക്കുരാവ’യെ?
MORE PREMIUM STORIES
ഫെബ്രുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗ്ലദേശിൽ അടുത്തിടെ ഒട്ടേറെ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതുവേണ്ടി ഇടക്കാല സർക്കാർ ആസൂത്രണം ചെയ്യുന്ന അക്രമങ്ങളാണിതെന്നും ആരോപണമുണ്ട്.
Today a violent mob attacked prominent singer James concert in Faridpur. He later left the venue immediately to save his life.
Extremist are on a mission to make Bangladesh failed country like Pakistan. pic.twitter.com/muqb87s6tf— Redowan Ibne Saiful (@Redowanshakil) December 26, 2025
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MeghUpdates എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Music concert in Bangladesh cancelled due to Mob Lynching: music concert in Faridpur, Bangladesh, featuring singer James, was disrupted by an attack, resulting in injuries and prompting widespread condemnation of the intolerance towards music events. |