തൃശൂർ∙ മേയർ പദവിക്ക് പണപ്പെട്ടി നൽകിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ തൃശൂർ ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലാലി ജെയിംസ്. കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടതെന്നാണ് ലാലിയുടെ ആദ്യ പ്രതികരണം. ഇപ്പോഴത്തെ നടപടി ശിരസ്സാവഹിക്കും, സസ്പെൻഡ് ചെയ്തതിൽ ഭയന്നു താൻ ഓടിപ്പോകില്ലെന്നും പാർട്ടിക്കൊപ്പം എന്നും നിൽക്കുമെന്നും ലാലി പറഞ്ഞു.
- Also Read പണം വാങ്ങി മേയർ പദവി വിറ്റെന്ന് ആരോപണമുന്നയിച്ചു; ലാലി ജെയിംസിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
സ്ഥാനമോഹിയല്ല പക്ഷേ അനീതിക്കെതിരെ എന്നും പ്രതികരിച്ചിട്ടുണ്ട്. മേയർ പദവിയെ കുറിച്ച് കേട്ട അനീതി പൊതുജനത്തെ അറിയിക്കുകയാണ് ചെയ്തത്. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്നാൽ, പറ്റില്ലെന്നു അറിയിച്ചിരുന്നതായും ലാലി പറഞ്ഞു. മേയർപദവിക്കു പണപ്പെട്ടി നൽകിയെന്നതു കേട്ട കാര്യം മാത്രമാണ്, അല്ലാതെ താൻ പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
- Also Read തൃശൂർ കോർപറേഷന് പുതിയ സാരഥികൾ; ഡോ.നിജി ജസ്റ്റിൻ മേയർ, എ.പ്രസാദ് ഡപ്യൂട്ടി മേയർ
വെള്ളിയാഴ്ച നടന്ന തൃശൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ലാലി ജെയിംസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പെട്ടിയിൽ കാശെത്തിച്ചവർക്ക് മേയർ പദവി വിറ്റെന്നും മേയർ സ്ഥാനത്തേയ്ക്ക് കൂടുതൽ കൗൺസിലർമാരും തന്റെ പേരാണ് മുന്നോട്ടുവച്ചതെന്നും ലാലി പറഞ്ഞിരുന്നു. 4 വട്ടം കൗൺസിലറായ തനിക്കു മേയർ പദവിക്ക് അർഹതയുണ്ടെന്നും എന്നാൽ സാധാരണക്കാരി ആയതിനാൽ പരിഗണിച്ചില്ലെന്നും ലാലി പറഞ്ഞിരുന്നു. വിവാദ പ്രസ്താവനയെ തുടർന്നു വെള്ളിയാഴ്ച രാത്രിയാണ് ലാലി ജെയിംസിനെ കോൺഗ്രസിൽനിന്നും സസ്പെൻഡ് ചെയ്തത്. ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം lali.james.37 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്) |