ശബരിമല∙ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാർത്തി നടന്ന ദീപാരാധന ഭക്തമനസുകളെ കുളിരണിയിച്ചു. ഭക്തിയുടെ കർപ്പൂര പ്രഭയിൽ സന്നിധാനം മിന്നിത്തിളങ്ങി. ശരണവഴികളെ ഭക്തിയുടെ ഭസ്മക്കുറി ചാർത്തിയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ നിന്നു സന്നിധാനത്തേക്ക് കടന്നുവന്നത്. ശരംകുത്തിയിൽ നിന്നു തീവെട്ടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു.
- Also Read ശബരിമല സ്വർണക്കൊള്ള: ‘ഡി.മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു, ചിത്രങ്ങൾ പുറത്ത്
പതിനെട്ടാം പടി കയറി സോപാനത്ത് എത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടച്ചു. അങ്കി ചാർത്തി ദീപാരാധന നടന്നപ്പോൾ എങ്ങും മുഴങ്ങിയത് സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രമായിരുന്നു. ഈ സമയം സന്നിധാനവും മാളികപ്പുറവും പരിസരവുമല്ലാം കർപ്പൂര ദീപപ്രഭയിൽ ശോഭിച്ചു. English Summary:
Divine Spectacle at Sabarimala: Sabarimala Thanka Anki Deeparadhana captivated devotees with its divine spectacle. The radiant ceremony illuminated the temple, creating a spiritually charged atmosphere. |