കാസർകോട് ∙ കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിൽ തടഞ്ഞ പലസ്തീൻ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു. കലോത്സവ മാന്വലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നറിയിച്ചാണ് നേരത്തെ അവതരണം നിർത്തിവയ്പിച്ചത്. ഇന്ന് മൈം അവതരിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവർത്തകർ സ്കൂളിലേക്ക് പ്രകടനവുമായി എത്തി. കനത്ത പൊലീസ് സംരക്ഷണയിലാണ് സ്കൂളിൽ കലോത്സവം നടക്കുന്നത്. മൈം മത്സരം നടത്താൻ മന്ത്രി വി. ശിവൻകുട്ടി ഡിഡിഇ വഴി സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.  
  
 -  Also Read  ട്രംപിനെതിരെ ഗാവിന്‍ ന്യൂസം; പട്ടാള വിന്യാസം കോടതിയില്‍   
 
    
 
കലോത്സവ മാന്വൽ പ്രകാരമാണ് ഇന്ന് മത്സരം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രമേയത്തിൽ മാറ്റം വരുത്തിയിട്ടില്ല. കളിക്കാൻ പത്തു പേരുണ്ടായിരുന്നത് ആറു പേരായി ചുരുക്കി. സമയം പത്തു മിനിറ്റിൽ നിന്ന് 5 മിനിറ്റാക്കി. പോസ്റ്റർ, പതാക തുടങ്ങിയവ ഒന്നും ഉപയോഗിച്ചില്ല. മാന്വൽ പാലിച്ചുകൊണ്ടാണ് കളിച്ചതെന്നും വിദ്യാർഥികൾ പ്രതികരിച്ചു.  
  
 -  Also Read  ‘അധികാരം ഒഴിയണം, അല്ലെങ്കിൽ ഉന്മൂലനം ചെയ്യും’: ഹമാസിന് ട്രംപിന്റെ അന്ത്യശാസനം   
 
    
 
ശനിയാഴ്ച കലോത്സവത്തിൽ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാർഥികൾ ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ 2 അധ്യാപകർ വേദിയുടെ കർട്ടൻ താഴ്ത്താൻ നിർദേശം നൽകിയതിനെ തുടർന്നു ബഹളവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. അതിനിടെ, സംഭവത്തിൽ ഡിഡിഇ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കു റിപ്പോർട്ട് കൈമാറി. വിദ്യാർഥികൾക്കിടയിൽനിന്നു മുദ്രാവാക്യം വിളി ഉയർന്നതോടെയാണു പരിപാടി നിർത്തിയതെന്നും അധ്യാപകർക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണു റിപ്പോർട്ടിലുള്ളതെന്നാണു സൂചന. കലോത്സവ മാന്വലിനു വിരുദ്ധമായി പരിപാടി അവതരിപ്പിച്ചതിനാലാണ് അധ്യാപകർ ഇടപെട്ടത്. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു.  
  
 -  Also Read   ഉംറയ്ക്കു പോകാൻ ടൂറിസ്റ്റ് വീസ മതിയോ? മടക്കയാത്ര മാറ്റിയാൽ വൻ പിഴ! താമസത്തിന് പ്രത്യേക ഐഡി? ടാക്സി കിട്ടാൻ എന്തുചെയ്യണം; അറിയാം 10 പ്രധാന മാറ്റങ്ങൾ...   
 
    
 
ഇതിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഹമാസിനെ അനുകൂലിക്കുന്നവരാണ് മൈമിന് പിന്നിലെന്നാരോപിച്ചാണ് ബിജെപി സ്കൂളിലേക്ക് പ്രതിഷേധം നടത്തിയത്. ഇവരെ സ്കൂൾ പരിസരത്ത് പൊലീസ് തടഞ്ഞു. English Summary:  
BJP Protests Against Mime Performance at School Kalolsavam: Kasargod School Kalolsavam is back in the news after a Palestine solidarity mime was re-enacted, sparking controversy. |