കണ്ണൂർ ∙ കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. പതിവ് പോലെ രാവിലെ കോളജിൽ എത്തിയിരുന്നു. പിന്നാലെ ക്ലാസിൽ കുഴഞ്ഞു വീണു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്. English Summary:
College Student Dies After Collapsing in Kannur: Alphonsa Jacob, a student of Vimal Jyothi Engineering College, collapsed and passed away, bringing sorrow to her family and the college community. |