‘തെലങ്കാനയിലെ ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനു പിന്നിൽ‍ സോണിയ ഗാന്ധിയുടെ ത്യാഗങ്ങൾ’: രേവന്ത് റെഡ്ഡി

deltin33 2025-12-22 00:21:02 views 675
  



ഹൈദരാബാദ്∙ ദക്ഷിണേന്ത്യയിൽ ക്രിസ്മസ് ആഘോഷിക്കാൻ വഴിയൊരുക്കിയത് സോണിയ ഗാന്ധിയാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയിൽ ബിജെപിക്ക് അമർഷം. സോണിയ ഗാന്ധിയുടെ ത്യാഗങ്ങൾ കൊണ്ടു മാത്രമാണു തെലങ്കാനയ്ക്ക് ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നതെന്നായിരുന്നു രേവന്ത്  റെഡ്ഡി പറഞ്ഞത്.  ‘‘തെലങ്കാനയിൽ ഇന്ന് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലെ പ്രധാന കാരണം സോണിയ ഗാന്ധിയുടെ ത്യാഗങ്ങളാണ്’’– ഹൈദരാബാദിലെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിക്കിടെ രേവന്ത് റെഡ്ഡി പറഞ്ഞു. സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബർ 9 മായി ബന്ധപ്പെടുത്തി കോൺഗ്രസിനും തെലങ്കാനയ്ക്കും ഡിസംബർ ഒരു ‘അദ്ഭുത മാസം’ ആണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.   

  • Also Read വിദ്വേഷ പ്രസംഗത്തിനെതിരെ തെലങ്കാനയിലും നിയമം വരുന്നു; ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി   


രേവന്ത് റെഡ്ഡിയുടെ പ്രതികരണങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണു ബിജെപി നടത്തിയത്. അനാവശ്യ താരതമ്യങ്ങൾ നടത്തുകയാണെന്നും മതപരമായ ആഘോഷത്തെ മുഖ്യമന്ത്രി  രാഷ്ട്രീയവൽക്കരിച്ചെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. ‘‘സോണിയ ഗാന്ധി ഒരിക്കലും ഹൈന്ദവ വിശ്വാസങ്ങളിൽ താൽപ്പര്യം കാണിച്ചിട്ടില്ല. സോണിയ ഗാന്ധി പിന്തുടർന്നത് ക്രിസ്തുമതമാണ്. അധികാരം ഉണ്ടായിരുന്ന കാലത്ത് ജൻപഥിലെ വസതിയിൽ അവർ ക്രിസ്മസ് ആഘോഷിച്ചിരുന്നു, എന്നാൽ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്’’– ബിജെപി വക്താവ് ആർ.പി. സിങ് പറഞ്ഞു. English Summary:
Revanth Reddy\“s Christmas Statement Sparks Controversy: The Revanth Reddy Christmas controversy began after the Telangana Chief Minister stated that Sonia Gandhi\“s sacrifices were the primary reason people could celebrate the festival in the state. This comment drew sharp criticism from the BJP, who accused him of unnecessarily politicizing a religious event.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
388010

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com