ബെംഗളൂരു ∙ സ്പെഷൽ സ്കൂളിൽ പതിനാറുവയസ്സുള്ള ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വടക്കൻ കർണാടകയിലെ ബാഗൽകോട്ട് നഗരത്തിലെ നവഗർ പ്രദേശത്ത് ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഒരുക്കിയിരിക്കുന്ന സ്പെഷൽ സ്കൂളിലാണ് സംഭവം. വിദ്യാർഥിയെ ബെൽറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് മർദിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം.
- Also Read വീട്ടിൽ പ്രശ്നമുണ്ടാക്കിയതിന് ഭാര്യ പരാതിപ്പെട്ടു; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് പൊലീസ് മർദനം
അക്ഷയ് ഇന്ദുൾക്കർ എന്ന വ്യക്തിയാണ് ക്രൂര മർദനത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. മർദിക്കുന്നതിനിടയിൽ ഇയാളുടെ ഭാര്യ കുട്ടികളുടെ കണ്ണിലേക്ക് മുളകുപൊടി എറിയുന്നതായും ദൃശ്യങ്ങളിലുണ്ട്. വിഡിയോ ചിത്രീകരിക്കുന്നയാൾ ക്രൂര മർദനത്തിനിടെയിൽ ചിരിക്കുന്നതായും കേൾക്കാം. സ്കൂളിലെ മുൻ ജീവനക്കാരാനാണ് അതിക്രൂര മർദനത്തിന്റെ വിഡിയോ പുറത്തുവിട്ടത്.
- Also Read മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; ബംഗ്ലദേശിൽ 7 പേർ അറസ്റ്റിൽ, കലാപം തുടരുന്നു
വിഡിയോ പുറത്തുവന്നതോയെ മാതാപിതാക്കളും ജനങ്ങളും വ്യാപകമായി പ്രതിഷേധിക്കുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അക്ഷയ്, അയാളുടെ ഭാര്യ, കൂടാതെ സ്കൂളുമായി ബന്ധപ്പെട്ട മറ്റു രണ്ടു പേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Differently-abled student assault in Karnataka: Led to widespread protests after a video showed a 16-year-old being brutally beaten at a special school in Bagalkot. Police have taken four individuals into custody and are conducting a further investigation into the incident. |