പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം. വൈകിട്ട് 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം നടത്തും. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞിരുന്നു. വോട്ടെടുപ്പ് 2 ഘട്ടമായി നടത്തണമെന്നു പ്രതിപക്ഷവും ഒറ്റ ഘട്ടമായി നടത്തണമെന്നു ബിജെപിയും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  
  
 -  Also Read  ബിഹാറിൽ തിരഞ്ഞെടുപ്പ് നവംബർ 22ന് മുൻപ്; എസ്ഐആർ കൃത്യസമയത്ത് പൂർത്തിയാക്കും: തിരഞ്ഞെടുപ്പ് കമ്മിഷൻ   
 
    
 
2020ലെ തിരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. പിന്നീട് നവംബർ മൂന്നിനും നവംബർ ഏഴിനുമായി അടുത്ത ഘട്ടങ്ങളും. നവംബർ 10ന് ഫലം പ്രഖ്യാപിച്ചു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. ഇക്കുറി എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.  
  
 -  Also Read   പട്ടിണി മരണങ്ങൾക്കിടയിലും മുഖ്യം ആണവബോംബ്! ഉത്തര കൊറിയയ്ക്ക് റഷ്യ എല്ലാം കൊടുക്കാൻ കാരണം ആ സഹായം; ചൈനയിലെ ഇരിപ്പിടം ഉന്നിന്റെ വിജയം   
 
    
 
ബിഹാറിൽ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ കരടു വോട്ടർ പട്ടികയിന്മേലുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിക്കും. English Summary:  
Bihar Election: Bihar Election 2025 dates are expected to be announced today. The Election Commission of India will hold a press conference to reveal the schedule for the upcoming Bihar Assembly Elections. The election is expected to be a major contest between the NDA and India Allaince. |