search

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് പ്രതിവർഷം 2 ലക്ഷം പേർ; വർധന കോവിഡിനുശേഷം, കാരണം വ്യക്തിപരം

cy520520 2025-12-18 21:51:17 views 600
  



ന്യൂഡൽഹി ∙ പ്രതിവർഷം രണ്ടു ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ. പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്.  

  • Also Read കോളടിച്ച് പ്രവാസികൾ, നാട്ടിലേക്ക് പണമൊഴുകും: റെക്കോർഡിൽ ഗൾഫ് കറൻസികൾ, കൂപ്പുകുത്തി രൂപ; ഉയർന്ന നിരക്കിന് പിന്നിലെ \“രഹസ്യം\“?   


കഴിഞ്ഞ 5 വർഷത്തിനിടെ ഒൻപത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 2022നു ശേഷം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. വർഷം തോറും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം വേണ്ടെന്നുവച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്നു.

  • Also Read ‘കേരളത്തിലേക്ക് വരൂ’: പാർലമെന്റിന് മുന്നിൽ ശുക്ലയെ ‘വിളിച്ചുവരുത്തി’ തരൂർ; എല്ലാ മത്സരങ്ങളും നിങ്ങൾക്ക് തരാനാകില്ലെന്ന് ശുക്ല– വിഡിയോ   


കോവിഡിനു ശേഷമാണ് പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചത്. 2011 നും 2024 നും ഇടയിൽ 20 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇതിൽ പകുതിയും കഴിഞ്ഞ അഞ്ചുവർഷക്കാലയളവിലാണ് സംഭവിച്ചത്.  
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തികൾക്ക് മാത്രമേ അറിയൂ എന്നാണ് വിദേശകാര്യ മന്ത്രാലയം മറുപടിയായി പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാൽ ആളുകൾ വിദേശ പൗരത്വം തിരഞ്ഞെടുക്കുന്നു എന്നാണ് പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണമായി കേന്ദ്രം പറയുന്നത്.

––––––––––––––––––– English Summary:
Indian Citizenship Renunciation is on the rise: Data shows a significant number of Indians relinquishing their citizenship. Over the past five years, nearly nine lakh Indians have abandoned their citizenship, with a notable surge after 2022, where more than two lakh Indians renounce their citizenship annually, particularly after the COVID-19 pandemic.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737