LHC0088 • 2025-12-18 21:51:18 • views 715
ബെംഗളൂരു ∙ കർണാടകയിൽ പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ 5 പവൻ മാല മോഷണം പോയി. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. നാഷനൽ ഹെറൾഡ് കേസിലെ ഇഡി കുറ്റപത്രം റദ്ദാക്കിയ നടപടിയിലും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
- Also Read ‘പോറ്റിയേ കേറ്റിയേ’ പാരഡിയിൽ വീണ്ടും \“ട്വിസ്റ്റ്\“; പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, സംഘടനയെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യം
ഷിമോഗയിൽ ബിജെപി ഓഫിസിനുമുന്നിൽ പ്രതിഷേധം നടത്തിയ പ്രവർത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് എഎസ്ഐ അമൃത ഭായിയുടെ 40 ഗ്രാം തൂക്കമുള്ള സ്വർണമാല പിന്നിൽനിന്നും പൊട്ടിച്ചെടുത്തത്. മാല മോഷണം പോയതിനെ തുടർന്ന് സ്ഥലത്തു പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാൻ ആയില്ല. മാല നഷ്ടമായ ഉദ്യോഗസ്ഥയെ കോൺഗ്രസ് പ്രവർത്തകരടക്കം ആശ്വസിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. English Summary:
Police Officer\“s Gold Chain Stolen During Protest in Karnataka: The incident occurred while police were dispersing protestors, leading to an ongoing investigation. |
|