ന്യൂഡൽഹി ∙ കാരണം അറിയിക്കാതെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റി. ഇന്ന് വൈകിട്ട് 3 മണിയ്ക്കായിരുന്നു വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. അവാർഡ് പ്രഖ്യാപനം നടത്താനായി ക്ഷണിച്ചത് അനുസരിച്ച് ഡൽഹിയിലെ അക്കാദമി ആസ്ഥാനത്തേക്ക് മാധ്യമപ്രവർത്തകർ എത്തിയിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിനു തൊട്ടുമുൻപായാണ് അവാർഡ് പ്രഖ്യാപനം മാറ്റിയതായി അധികൃതർ അറിയിച്ചത്.
Also Read അറബിക് ബാലസാഹിത്യത്തിന്റെ ആഗോളമുഖം: ഷാർജ രാജ്യാന്തര പുരസ്കാരം വളർച്ചയുടെ പാതയിൽ
അവാർഡ് നിർണയവുമായി ബന്ധപ്പെട്ട അന്തിമ യോഗങ്ങൾ ഇന്ന് രാവിലെ ചേർന്നിരുന്നു. ഇതിനുശേഷവും മൂന്ന് മണിയ്ക്ക് അവാർഡുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. അവാർഡ് പ്രഖ്യാപനം മാറ്റിയതിനു പിന്നിലെ കാരണം അധികൃതർ അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നാണ് വിവരം.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SatlokChannel എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
English Summary:
Kendra Sahitya Akademi Award Announcement Postponed: Kendra Sahitya Akademi Awards for various languages was scheduled for today at 3 PM. However, the authorities informed about the postponement just before the press conference.