‘പൾസർ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല, ഫോൺ വിവരങ്ങളും മറച്ചുവച്ചു’; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി

LHC0088 4 day(s) ago views 268
  



കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കുറ്റകൃത്യം നടന്ന ദിവസം ഫോണിൽ വിളിച്ച യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെന്ന് ഭർത്താവ്. മൂന്നോ നാലോ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നുവെന്നും അന്ന്, സുനിയുമായി സംസാരിക്കാൻ ഉപയോഗിച്ച ഫോണും സിംകാർഡും പൊലീസിനു കൈമാറിയിരുന്നുവെന്നും ഫോൺ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നും ഭർത്താവ് പറയുന്നു. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരി 17 ന് പൾസർ സുനി യുവതിയെ പലവട്ടം ഫോണിൽ വിളിച്ചെന്നും മെസേജ് അയച്ചെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. എന്നാൽ ഇവരെ സാക്ഷിയാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിധിന്യായത്തിൽ കോടതി ആരാഞ്ഞിരുന്നു. തുടർന്നാണ് ഭർത്താവിന്റെ വിശദീകരണം.

  • Also Read വിമർശനങ്ങൾക്കിടെ ദിലീപിനെ ഒഴിവാക്കി: ക്ഷേത്ര ഉത്സവത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടനം മാറ്റി   


കുറ്റകൃത്യം ചിത്രീകരിച്ച മൊബൈൽ ഫോണും സിം കാർഡും യുവതിയുടെ വീട്ടിൽ ഒളിപ്പിക്കാൻ സുനി ആലോചിച്ചിരുന്നുവെന്നും പക്ഷേ അതു ന‌ടന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ കുറ്റകൃത്യത്തെക്കുറിച്ച് യുവതിക്ക് അറിയില്ലായിരുന്നുവെന്ന നിഗമനത്തിലാണ് അവരെ കേസിൽ സാക്ഷിയാക്കാതിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.  

  • Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?   


നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാതെ നടൻ ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണമായി പ്രോസിക്യൂഷന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നിടത്താണ് സുനിയുടെ സുഹൃത്തായ യുവതിയെപ്പറ്റി പറയുന്നത്. കുറ്റകൃത്യം നടന്ന ദിവസം വൈകിട്ട് 6.22 മുതൽ 7.59 വരെ 6 തവണ സുനി യുവതിയെ വിളിച്ചിരുന്നു. അന്നു രാത്രി 9.03 മുതൽ 9.56 വരെ 7 മെസേജുകൾ യുവതിയുടെ ഫോണിൽനിന്ന് സുനിക്ക് കിട്ടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ വിഡിയോ ചിത്രീകരിച്ചത് രാത്രി 10.30 മുതൽ 10.48 വരെയാണ്. അതായത്, കുറ്റകൃത്യത്തിന് അര മണിക്കൂർ മുൻപ് സുനിക്ക് യുവതിയുടെ മെസേജ് കിട്ടിയിരുന്നു.  
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതിജീവിതയെ കൊച്ചിയിലേക്കു തട്ടിക്കൊണ്ടു പോകുമ്പോഴും സുനി യുവതിയെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. വളരെ അടുപ്പമുള്ളവരാണ് ഇരുവരുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. അതുകൊണ്ടുതന്നെ ദിലീപും പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് യുവതിക്ക് അറിയാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ യുവതിയെ സാക്ഷിയാക്കിയിട്ടില്ല. അതിനൊപ്പം, ഇവരുടെ ഫോൺ വിവരങ്ങളോ ടവർ ലൊക്കേഷനോ കോടതിയിലെത്തിച്ചില്ല, സ്വകാര്യത ചൂണ്ടിക്കാട്ടി ഫോണിലെ വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ പ്രോസിക്യൂഷൻ വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടി. English Summary:
Pulsar Suni\“s Phone Records and the Missing Witness in Actress Assault Case: Actress assault case reveals new details about Pulsar Suni\“s phone calls to a woman. The investigation continues to uncover potential connections and overlooked evidence in the high-profile case.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138570

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.