deltin33                                        • 2025-10-6 05:21:17                                                                                        •                views 763                    
                                                                    
  
                                
 
  
 
    
 
  
 
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിനായുള്ള റിഹേഴ്സലിനിടെ നീളം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് മോഡലുകൾക്ക് ഭീഷണി. ‘രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ’ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ സംഘം ചേർന്ന് തടഞ്ഞതും ഭീഷണിപ്പെടുത്തിയതും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം.    
  
#ऋषिकेश में MISS RISHIKESH के लिए ऑडिशन चल रहा था 
 
हिंदू धर्म के ठेकेदार वहां पहुंच गए और कार्यक्रम बंद करने का हुक्म दे दिया. बेवकूफी के जवाब में वहां आई प्रतिभागियों ने “ठेकेदार“ की जमकर खबर ली 
 
ठेकेदारों को अब कौन बताएं कि उत्तराखंड में क्या-क्या हो रहा है? pic.twitter.com/hi1tBqDeaB— Narendra Pratap (@hindipatrakar) October 4, 2025   
 
ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാംപ് വാക്കിന്റെ പരിശീലനം നടക്കുന്നിടത്തേയ്‌ക്കെത്തിയ പ്രതിഷേധക്കാർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ തടയുകയായിരുന്നു. പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളുമായി പ്രവർത്തകർ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   
  
 -  Also Read  വിവാദത്തിളക്കം പൂശി ട്രംപും സ്വർണപ്പാളിയും; അതിർത്തി കടന്ന നിഗൂഢ വണ്ടികൾ– ഇതാ വിട്ടുപോയ ചിലത്!   
 
    
 
ഋഷികേശിന്റെ സംസ്കാരം നശിപ്പിക്കരുതെന്നും ഇത് നമ്മുടെ സംസ്കാരമല്ലെന്നും ഭട്‌നാഗർ പറയുന്നുണ്ട്. എല്ലാ കടകളിലും ഇത്തരം വസ്ത്രങ്ങളുടെ വിൽപ്പന നിർത്താൻ ഒരു മത്സരാർഥി വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @hindipatrakar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Controversy Over Dress Code at Uttarakhand Event: The protesters, claiming to be from a Hindu organization, argued that it violated local culture. The incident has sparked debate about cultural values and freedom of expression. |   
                
                                                    
                                                                
        
 
    
                                     
 
 
 |