search

ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം

deltin33 2025-12-13 21:21:42 views 1053
  



താമരശ്ശേരി (കോഴിക്കോട്)∙ കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീന് (ബാബു കുടുക്കിൽ) തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ് ഉണ്ടായിരുന്ന സൈനുൽ ആബിദ്ദീൻ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്. ഒരിക്കൽ പോലും സ്ഥാനാർഥി നേരിട്ട് പ്രചാരണത്തിനിറങ്ങാതെ നേടിയ വിജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 11ന് വോട്ടു ചെയ്യാനെത്തുമ്പോൾ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിൽ പൊലീസ് ബൂത്തിന് സമീപം കാത്തിരുന്നെങ്കിലും സൈനുൽ ആബിദ്ദീൻ വോട്ടു ചെയ്യാനും എത്തിയില്ല.  

  • Also Read മുൻ എംഎൽഎ കെ.സി രാജഗോപാലിന് വിജയം; കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 28 വോട്ടുകൾക്ക്   


താമരശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു, മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചത്. 225 വോട്ടിനാണ് വിജയം.  ബാബുവിന് നാമനിർദേശ പത്രിക നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒളിവിലായിരുന്ന സൈനുൽ ആബിദ്ദ് പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് ഒളിവിൽ പോയത്.

  • Also Read ‘സോണിയ ഗാന്ധി’ തോറ്റു ! മൂന്നാറിൽ ബിജെപി സ്ഥാനാർഥിക്ക് തോൽവി   


രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർഥി നവാസ് 374 വോട്ട് നേടിയപ്പോൾ സൈനുൽ ആബിദ്ദീൻ 599 വോട്ട് നേടി. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോടാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. 68 വോട്ട് മാത്രമാണ് ബാലകൃഷ്ണന് നേടാനായത്. ഫ്രഷ്‌കട്ട് വിരുദ്ധ പ്രക്ഷോഭരംഗത്തുള്ള ഇരുതുള്ളിപ്പുഴ സംരക്ഷണസമിതിയുടെ സജീവ ഭാരവാഹി കൂടിയായ ബാലകൃഷ്ണൻ പുല്ലങ്ങോട് യുഡിഎഫിലെ സീറ്റുവിഭജന തർക്കത്തിനൊടുവിലാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്നത്. ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ചന്ദ്രൻ നായർ 56 വോട്ടാണ് നേടിയത്.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 21ന് താമരശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും ഒക്ടോബർ 21ലെ ഫ്രഷ്‌കട്ട് സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നതിന് റജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ കുടുക്കിലുമ്മാരം സ്വദേശി ബാബു കുടുക്കിൽ എന്ന സൈനുൽ ആബിദ്ദീൻ. പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതോടെ ഒളിവിൽ പോകുകയായിരുന്നു. English Summary:
Sainul Abideen Wins in Kerala Local Body Elections in Thamarassery: Sainul Abideen contested and won while in hiding, showcasing a unique political event. This victory highlights the impact of local issues and community support.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521