search

വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ‘കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ’

LHC0088 2025-12-13 21:21:46 views 1096
  



ന്യൂഡൽഹി∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്തവർക്ക് കടപ്പാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read ഇടതുകോട്ട തകർന്നു, ഇനി ‘താമരത്തലസ്ഥാനം’; കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം: നേട്ടമുണ്ടാക്കി യുഡിഎഫ്   


‘‘തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള വോട്ടർമാർക്ക് കടപ്പാട് അറിയിക്കുന്നു. എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണ് കേരളം. സദ്ഭരണം കാഴ്ചവയ്ക്കാനും എല്ലാവർക്കും അവസരങ്ങൾ നൽകി വികസിത കേരളം നിർമിക്കാനും കഴിയുന്ന  ഒരേയൊരു പ്രതീക്ഷയായാണ് കേരളീയർ എൻഡിഎയെ കാണുന്നത്’’ –മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.  

  • Also Read മുൻ ഡിജിപി ഇനി ജനപ്രതിനിധി; വിവാദങ്ങൾ ഏശിയില്ല, ശാസ്തമംഗലത്ത് ആർ.ശ്രീലേഖയ്ക്ക് വിജയം   


തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചതാണ് ഇത്തവണ എൻഡിഎയുടെ ഏറ്റവും വലിയ നേട്ടം. 50 വാർഡുകളിൽ ജയിച്ചാണ് എൻഡിഎ തലസ്ഥാന നഗരി സ്വന്തമാക്കിയത്. കൂടാതെ, പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിലും എൻഡിഎയ്ക്കാണ് ജയം. 26 ഗ്രാമപഞ്ചായത്തുകളും എൻഡിഎ സ്വന്തമാക്കി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Narendra Modi Thanks Kerala Voters for NDA Victory: Kerala local body elections saw Prime Minister Narendra Modi thank voters and state that the NDA is the only hope for a developed Kerala. The alliance marked significant victories by winning the Thiruvananthapuram Corporation, two municipalities, and 26 Gram Panchayats.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138