ഛണ്ഡിഗഡ് ∙ രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടര്‍പട്ടികയിൽ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാളെന്ന് ബന്ധുക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുവർഷം മുന്‍പ് 2022 മാർച്ചിലാണ് ഗുനിയ എന്ന വോട്ടർ മരിച്ചത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നും ആണ് കുടുംബത്തിന്റെ പ്രതികരണം.
- Also Read ജെഎൻയുവിൽ ആളിപ്പടർന്ന് കേരളത്തിലെ കനൽ; ഗോപിക ബാബുവിന് വൻ ഭൂരിപക്ഷം, സമരങ്ങളുടെ മുൻനിരയിലുള്ള ചിത്രകാരി
എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഗുനിയയുടെ മരണ സർട്ടിഫിക്കറ്റ് പങ്കുവച്ച് അവരുടെ അമ്മായിയമ്മ പറഞ്ഞു. മരണത്തിനു മുൻപ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. തങ്ങൾ യഥാർഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേർ രംഗത്തെത്തിയിരുന്നു.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
വോട്ടു കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസ് നീക്കം. ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹര്‍ജികള്‍ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
(Disclaimer: ഈ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @Haseenparee എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Voter list fraud in Haryana : A deceased voter on Haryana\“s list with a Brazilian model\“s photo fuels Rahul Gandhi\“s vote rigging claims. Congress plans a major rally. |