ഭോപാൽ ∙ പാക്ക് അധിനിവേശ കശ്മീർ, ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണെന്നും എന്നാൽ അപരിചിതർ അവിടെ താമസമാക്കിയെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുറി തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്തായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസംഗം.
- Also Read ബിഹാറിന് പ്രാമുഖ്യം നൽകി 62,000 കോടിയുടെ പദ്ധതികൾ; യുവജനങ്ങളുടെ ക്ഷേമത്തിന് ഊന്നൽ
‘‘ധാരാളം സിന്ധി സഹോദരന്മാർ ഇവിടെ ഇരിക്കുന്നുണ്ട്. എനിക്ക് വളരെ സന്തോഷമുണ്ട്. അവർ പാക്കിസ്ഥാനിലേക്ക് പോയില്ല. അവർ അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്. സാഹചര്യങ്ങൾ നമ്മളെ ആ വീട്ടിൽ നിന്ന് ഇങ്ങോട്ട് അയച്ചു. കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല. മുഴുവൻ ഇന്ത്യയും ഒരു വീടാണ്. പക്ഷേ എന്റെ മേശ, കസേര, വസ്ത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീട്ടിലെ ഒരു മുറി ആരോ നീക്കം ചെയ്തു. അവർ അത് കൈവശപ്പെടുത്തിയിരിക്കുന്നു. നാളെ എനിക്ക് അത് തിരികെ പിടിക്കണം’’ – മോഹൻ ഭാഗവത് പറഞ്ഞു.
- Also Read സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; മത്സരിക്കാൻ 128 സിനിമകൾ
പാക്ക് അധിനിവേശ കശ്മീരിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പ്രസ്താവന. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ, പാക്ക് സൈന്യം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പത്തു പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. English Summary:
Pak-Occupied Kashmir Must Be Reclaimed: Pak Occupied Kashmir is the focus of renewed attention following statements from RSS Chief Mohan Bhagwat. Bhagwat described PoK as a room in India\“s house occupied by strangers, calling for its retrieval. This comes amidst internal conflict in PoK, raising geopolitical tensions. |