search
 Forgot password?
 Register now
search

‘വന്ദേമാതരം ബംഗാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല; അത് രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കുന്നവർ ഉയർത്തുന്ന മുദ്രാവാക്യം’

cy520520 2025-12-9 20:21:12 views 1215
  



ന്യൂഡൽഹി∙ രാജ്യസഭയിൽ ചൂടേറിയ ചർച്ചകൾക്കു വഴിവച്ച് ‘വന്ദേമാതരം’ ഗാനം. വന്ദേമാതരം ബംഗാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അതിർത്തിയിലുള്ള സൈനികർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ ഉയർത്തുന്ന മുദ്രവാക്യമാണ് അതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പറഞ്ഞു. വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവശ്യകതയെക്കുറിച്ച് ചില അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് വിഷയത്തിൽ മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയത്.  ‘വന്ദേമാതരം’ ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കവെയാണ് അമിത്ഷായുടെ പ്രസ്താവന.

  • Also Read ‘എന്തിനാണിപ്പോൾ വന്ദേ മാതരത്തിൽ ചർച്ച? കേന്ദ്രത്തിന്റെ ലക്ഷ്യം വേറെ’; ആഞ്ഞടിച്ച് പ്രിയങ്ക   


‘‘വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവശ്യകത, വന്ദേമാതരത്തോടുള്ള സമർപ്പണത്തിന്റെ ആവശ്യകത, അന്ന് അതിന് പ്രധാന്യമുണ്ടായിരുന്നു. ഇപ്പോഴും അത് ആവശ്യമാണ്. 2047-ൽ നമ്മൾ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അത് എല്ലായിപ്പോഴും പ്രധാനമാണ്. ബംഗാളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് ചിലർ കരുതുന്നു. ഈ ചർച്ചകളെ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. അങ്ങനെ ചെയ്യുന്നവർ നമ്മുടെ ദേശീയ ഗീതത്തിന്റെ മഹത്വത്തെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുകയാണ്. വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളിൽ നിന്നുള്ളയാളാണെന്നത് ശരിയാണ്, ആനന്ദ് മഠത്തിന്റെ ഉത്ഭവം ബംഗാളിലാണെന്നതും ശരിയാണ്, പക്ഷേ വന്ദേമാതരം ബംഗാളിലോ രാജ്യത്തിന്റെ അതിർത്തിയിലോ മാത്രമായി ഒതുങ്ങി നിന്നില്ല. അതിർത്തിയിലുള്ള സൈനികരോ കാവൽ നിൽക്കുന്ന പൊലീസുകാരോ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കുമ്പോൾ, വന്ദേമാതരം മാത്രമാണ് അവർ ഉയർത്തുന്ന മുദ്രാവാക്യം’’ – അമിത് ഷാ പറഞ്ഞു. English Summary:
Vande Mataram is more than just a song; it\“s a national sentiment: Union Minister Amit Shah emphasized its significance in Rajya Sabha, highlighting its role as a unifying force and a symbol of sacrifice for the nation, not limited to any region.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152294

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com