search
 Forgot password?
 Register now
search

‘ഗൂഢാലോചന നടന്നെന്ന പ്രസ്താവന ദിലീപിന്റെ തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം സ്വയം ന്യായീകരിക്കാൻ’

LHC0088 2025-12-9 20:21:09 views 1027
  



കണ്ണൂർ ∙ നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരെയുള്ള ദിലീപിന്റെ പ്രസ്താവന എന്തുകൊണ്ടെന്നു വ്യക്തമാണ്. ഗൂഢാലോചന നടത്തിയെന്നു ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read പ്രസ്താവന വളച്ചൊടിച്ചു, എന്നും അതിജീവിതയ്ക്ക് ഒപ്പം: ‘യുടേൺ’ അടിച്ച് അടൂർ പ്രകാശ്   


അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മുന്നോട്ടു പോയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പറയാൻ പാടില്ല. പൊലീസിനെതിരെയുള്ള ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാനാണ്.  

  • Also Read പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ   


അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതു തുടരും. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്തു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായം പ്രകടിപ്പിച്ചു. കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാകുന്നു എന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായത്. കോടതി വിധി എന്താണെന്നു കണ്ടശേഷമേ പറയാൻ സാധിക്കൂ. വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്.  
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്തിനാണ് ധൃതിപ്പെട്ട് ഇങ്ങനെ ഒരു പ്രതികരണമെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. പൊതുസമൂഹത്തിന്റെ വിലയിരുത്തലല്ല അത്. അതിജീവിതയ്ക്കൊപ്പമാണ് പൊതുസമൂഹം. സർക്കാരിനും അതേ നിലപാടാണ്. പി.ടി. കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ട പരാതി ഇ മെയിൽ സന്ദേശമായാണ് വന്നത്. അത് ശ്രദ്ധയിൽ പെട്ട ഉടൻ പൊലീസിനു കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
Chief Minister Pinarayi Vijayan Responds to Dileep\“s Allegations: The government remains committed to supporting the survivor at every stage, and further action will be taken after legally examining the court\“s verdict. The police investigated the case according to the evidence presented to them.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154698

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com